HOME
DETAILS
MAL
കാവശ്ശേരിയില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
backup
December 04 2016 | 18:12 PM
ആലത്തൂര്‍: കാവശ്ശേരി വക്കീല്‍ പിടിയില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കനാലിലേക്കൊഴുകുന്നു. മൂന്ന് മാസത്തിലധികമായി ഈ സ്ഥിതി തുടരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. പുഴയില്‍നിന്ന് വെള്ളം പമ്പുചെയ്ത് വക്കീല്‍ പടി ഭാഗത്തെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതും വിതരണം ചെയ്യുന്ന രണ്ട് ലൈനുകളാണ് ഇതുവഴിയുള്ളത്. അതിലൊരു ലൈനിലാണ് പൊട്ടല്‍ വന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ പൊട്ടിയ പൈപ്പ് നന്നാക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊട്ടിയ പൈപ്പിന്റെ ഭാഗത്ത് പ്ലാസ്റ്റിക് കടലാസ് ഉപയോഗിച്ച് കെട്ടി അടച്ചിരിക്കുകയാണ് ഇപ്പോള്‍. ബന്ധപ്പെട്ടവരെ പലതവണ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."