കിടപ്പുരോഗികള്‍ക്ക് ആനന്ദം പകര്‍ന്ന് ഉല്ലാസയാത്ര
മുക്കം: ഏറെ കാലമായി പുറം ലോകം സ്വപ്നം കണ്ടു വീടിന്റെ അകത്തളങ്ങളില്‍ കഴിയുന്ന കിടപ്പുരോഗികള്‍ക്കായി കോഴിക്കോട് ഐ.ഐ.കെ.എം ബിസിനസ് സ്‌കൂള്‍ സോഷ്യല്‍ വിങ്ങും കൊടിയത്തൂര്‍ പാലിയേറ്റിവ് കെയര്‍ യൂനിറ്റും ചേര്‍ന്നു സംഘടിപ്പിച്ച ഏകദിന ഉല്ലാസയാത്ര പുതിയ അനുഭവമായി.
കോഴിക്കോട്, കടലുണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളും ബീച്ചും പാര്‍ക്കുകളും കണ്ടപ്പോള്‍ രോഗികള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതയായിരുന്നു. രാവിലെ പത്തിന് കൊടിയത്തൂരില്‍നിന്നു പുറപ്പെട്ട യാത്രാസംഘത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാന്‍, സ്വപ്ന, ഷിജി, കെ.പി ചന്ദ്രന്‍, ചേറ്റൂര്‍ മുഹമ്മദ്, മെഡിക്കല്‍ ഓഫിസര്‍ നൗഷാദ്, കെ.ടി മന്‍സൂര്‍, എ.എം നൗഷാദ്, കരീം കൊടിയത്തൂര്‍, ഹബീബ്, ഷബീബ്, അബ്ദുറഹ്മാന്‍, പി.എം നാസര്‍, നിസാര്‍ കൊളായി, മജീദ് പന്നിക്കോട്, സലീ ജ, സാബിറ, മുഹമ്മദ് കക്കാട്, ഫസല്‍ ബാബു, ഇ.ബി പന്നിക്കോട് സംബന്ധിച്ചു. യാത്രക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, ഐ.ഐ.കെ.എം പ്രിന്‍സിപ്പല്‍ സോമനാഥന്‍, മെഡിക്കല്‍ ഓഫിസര്‍ നൗഷാദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."