കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ മിന്നല്‍ പരിശോധന
കാക്കനാട്: കലൂര്‍ അന്താരാഷ്ട സ്റ്റേഡിയത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ അനധികൃതരമായി വന്‍വിലയ്ക്ക് വില്പന നടത്തിയിരുന്ന ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു.
ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് പരിശോധന തുടങ്ങിയത്. കുടിവെള്ളം ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ കാണികള്‍ക്ക് അനുവദിച്ചതിനെക്കാള്‍ കൂടിയ വിലയ്ക്ക് വില്പന നടത്തിതായി കണ്ടെത്തി.പരമാവധി 20 രൂപ വിലയുള്ള ഒരു ലിറ്റര്‍ കുടിവെള്ളം 50 രൂപയ്ക്കാണ് സ്റ്റേഡിയത്തില്‍ കളിക്കിടെ വിറ്റതെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്കിയ ലീഗല്‍ മെട്രോളജി കണ്ട്രോളര് മുഹമ്മദ് ഇക്ക്ബാല്‍, മധ്യമേഖല ഡെപ്യൂട്ടി കണ്ടട്രോളര് റാം മോഹന്‍ എന്നിവര്‍ പറഞ്ഞു. അതുപോലെ പാനീയങ്ങളായ കോള ഗ്ലാസിനെ നിശ്ചിത വിലയെന്ന രീതിയിലാണ് വിറ്റിരുന്നത്. കുപ്പിയിലുള്ളതിനേക്കാള്‍ ഇരട്ടിവിലക്ക് വിറ്റതായും കണ്ടെത്തി.
കോള ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ സീല്‍ ചെയ്ത കുപ്പികളിലല്ലാതെ ഗ്ലാസ് മറ്റോ പകര്‍ന്ന് വില്ക്കാന് പാടില്ലയെന്ന നിയമം ഉള്ളതാണെന്ന് അധികൃതര്‍ പറഞ്ഞു. പോപ്പ് കോണ്‍ തുടങ്ങിയ പാക്ക്ചെയ്ത ഭക്ഷണസാധനങ്ങള്‍ യഥാര്‍ത്ഥ വില, ഉല്പാദിപ്പിച്ച സ്ഥാപനം, ഉല്പാദിപ്പിച്ച തീയതി, കാലാവധി, തൂക്കം എന്നിവയില്ലാതെയാണ് വില്പന നടത്തിയത്.
ഇതേ തുടര്‍ന്ന് ഫോള്‍സ് പാക്കില്‍ വിറ്റതിനുള്‍പ്പെടെ സ്റ്റേഡിയത്തിലെ ഭക്ഷണസാധനങ്ങള്‍ വില്ക്കാന് കരാറെടുത്തിരുന്നവര്ക്കെതിരെയാണ് കേസ്സെടുത്തിരിക്കുന്നതെന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ പറഞ്ഞു.ഐ.എസ്.എല്‍ എന്ന സ്ഥാപനമാണ് ഇവര്‍ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. കരാറിന്റെ വിശദാംശങ്ങള്‍ എത്രയുംവേഗം ലീഗല്‍ മെട്രോളജി വകുപ്പില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."