നികുതി അടയ്ക്കാന്‍ സാവകാശം ആവശ്യപ്പെട്ടു വ്യാപാരികള്‍
തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് മരവിപ്പിക്കലും ബാങ്കിലെ പണമിടപാടു നിയന്ത്രണവും മൂലം വ്യാപാര മേഖല സ്തംഭനത്തിലാണെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി.
ഈ സാഹചര്യത്തില്‍ കഴിഞ്ഞ മാസത്തെ നികുതി അടയ്ക്കാത്ത കാരണം പറഞ്ഞു വ്യാപാരികള്‍ക്കു വാണിജ്യ നികുതി വകുപ്പ് നോട്ടിസ് നല്‍കിവരികയാണ്.
ഇത് അടയ്ക്കാന്‍ സാവകാശം നല്കണമെന്നാവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ ധനകാര്യ വകുപ്പ് മന്ത്രിക്കു നിവേദനം നല്കി.
വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ ജില്ലയില്‍ പലയിടങ്ങളിലും വകുപ്പ് 20 പ്രകാരം ചട്ടം 22 അനുസരിച്ചു നോട്ടിസ് അയച്ച് ഒരാഴ്ചയ്ക്കകം നികുതി അടച്ചില്ലെങ്കില്‍ പതിനായിരം രൂപ പിഴ ഈടാക്കേണ്ടി വരുമെന്നാണു പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസമാണു ചങ്ങനാശേരിയിലെ ഒരു വ്യാപാരി സാമ്പത്തിക ബുദ്ധിമുട്ടുമൂലം ആത്മഹത്യ ചെയ്തത്. പലരും ഈ വിഷമസന്ധിയിലാണുള്ളതെന്നു സമിതി ജില്ലാ പ്രസി!ഡന്റ് മാരിയില്‍ കൃഷ്ണന് നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."