സര്‍താജ് അസീസും അജിത് ഡോവലും കൂടിക്കാഴ്ച നടത്തി
അമൃത്‌സര്‍: പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ച്ച നടത്തി. ഞായറാഴ്ച്ച രാത്രി വൈകിയാണ് ഇരുവരും സംസാരിച്ചത്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമയായ സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാകിസ്താനെ സമീപിക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്.
ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിനായി എത്തിയ രാജ്യങ്ങളുടെ പ്രതിനിധികളുമായി പ്രധാമന്ത്രി നരേന്ദ്രമോദി നടത്തിയ അത്താഴവിരുന്നിന് ശേഷമാണ് ഡോവല്‍-അസീസ് കൂടിക്കാഴ്ച്ച നടന്നത്. എന്നാല്‍ ഇക്കാര്യം വിദേശകാര്യം വക്താവ് വികാസ് സ്വരൂപ് നിഷേധിച്ചു. ഇരുവരും തമ്മില്‍ അനൗദ്യോഗിക കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
സര്‍താജ് അസീസ് പ്രധാനമന്ത്രിയുമായി സൗഹൃദസംഭാഷണം നടത്തിയതായി സൂചനയുണ്ട്. ഇരുരാജ്യങ്ങളും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."