റൈസിങ് കേരള-2016: ജോബ് ഫെസ്റ്റ് 10ന്
കോഴിക്കോട്: റൈസിങ് കേരള-2016 ഇന്റര്‍നാഷനല്‍ ഇന്‍ഡ്‌സ്ട്രീയല്‍ മെഷിനറി മെറ്റീരിയല്‍ എക്‌സിബിഷന്റെ ഭാഗമായി ജി-ടെക് കംപ്യൂട്ടര്‍ എജ്യുക്കേഷനും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായും ചേര്‍ന്ന് 10ന് ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെസ്റ്റില്‍ പങ്കെടുക്കുന്ന വ്യവസായികള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.
പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ നാലു കോപ്പി ബയോഡാറ്റ, ഏറ്റവും പുതിയ പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ രണ്ടെണ്ണം എന്നിവ കൊണ്ടുവരണം. 0495-2307444, 2482362,2365282,9388183944 എന്നീ നമ്പറുകളിലും [email protected], [email protected] എന്നീ മെയില്‍ഐഡികളിലും www.gobsbank.com, www.risingkerala.com, www.risingkerala.jobs വെബ്‌സൈറ്റുകളിലും രജിസ്‌ട്രേഷന്‍ നടത്താം. വാര്‍ത്താസമ്മേളനത്തില്‍ റൈസിങ് കേരള വൈസ് ചെയര്‍മാന്‍ വി.കെ.സി റസാഖ്, പി.വി നിധീഷ് ചന്ദ്രന്‍, മെഹ്‌റൂഫ് മണലൊടി, എന്‍.എല്‍ അബ്ദുല്ലകോയ, കെ.കെ സന്തോഷ്, എം.ജി ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."