സര്‍ക്കാരുകള്‍ ജനജീവിതം ദുസ്സഹമാക്കുന്നു: കെ. മുഹമ്മദുണ്ണി ഹാജി
വള്ളുവമ്പ്രം: കേന്ദ്ര കേരള സര്‍ക്കാരുകള്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും ജനകീയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് പകരം ജനജീവിതം ദുസ്സഹമാക്കുന്ന നടപടികളാണ് സമീപകാലത്ത് നടത്തികൊണ്ടിരിക്കുന്നതെന്നും ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് കെ മുഹമ്മദുണ്ണി ഹാജി പറഞ്ഞു.
കേന്ദ്ര കേരളസര്‍ക്കാരുകളുടെ ജനദ്രോഹ നടപകളില്‍ പ്രതിഷേധിച്ച് പൂക്കോട്ടൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി അറവങ്കരയില് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ടി നാണി വള്ളുവമ്പ്രം അധ്യക്ഷനായി. അബ്ദുറഹ്മാന് പുല്പറ്റ, സക്കീര്‍ പുല്ലാര,സാജു കോട്ടക്കല്‍, എ.എം കുഞ്ഞാന് ഹാജി, പി.എ സലാം, എം.ടി അലി, എം സത്യന്, അഡ്വ. കാരാട്ട് അബ്ദുറഹ്മാന്, കെ ഇസ്മാഈല്‍, കെ.പി ഉണ്ണീതു ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."