ADVERTISEMENT
HOME
DETAILS

ഉപജില്ലാ കലോത്സവം:അപ്പീല്‍ തീരുമാനങ്ങള്‍ക്കെതിരേ രക്ഷിതാക്കളും അധ്യാപകരും രംഗത്ത്

ADVERTISEMENT
  
backup
December 06 2016 | 00:12 AM

%e0%b4%89%e0%b4%aa%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%80%e0%b4%b2

തളിപ്പറമ്പ്: നിരവധി രക്ഷിതാക്കളും അധ്യാപകരും തളിപ്പറമ്പ് നോര്‍ത്ത്, സൗത്ത് ഉപജില്ലാ സ്‌കൂള്‍ കലോത്സവ അപ്പീല്‍ തീരുമാനങ്ങള്‍ക്കെതിരേ പരസ്യമായി രംഗത്തിറങ്ങി. അപ്പീലുകളുടെ പരിഗണനയില്‍ തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫിസ് പരിധിയില്‍ ഭരണകക്ഷിയില്‍ പെട്ട ഒരു അധ്യാപക സംഘടനയുടെ ഇടപെടലാണ് അര്‍ഹതപ്പെട്ടവര്‍ പുറത്താകാന്‍ കാരണമായതെന്നാണു വ്യാപക പരാതി. ഇന്ന് ആരംഭിക്കുന്ന ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്നതിന് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പലരും. കഴിഞ്ഞ 3, 4 തിയതികളിലാണ് ഡി.ഇ.ഒ ഓഫിസില്‍ അപ്പീലുകള്‍ പരിഗണിച്ചത്. 1000 രൂപ ഫീസടച്ച് 106 പേരാണ് അപ്പീല്‍ നല്‍കിയിരുന്നത്. ഇതില്‍ 31 എണ്ണം മാത്രമാണ് അംഗീകരിച്ചത്. ബാക്കി 75 എണ്ണവും തള്ളപ്പെട്ടു. ഇതില്‍ നിന്നു 75,000 രൂപയാണ് വിദ്യാഭ്യാസ വകുപ്പിനു ലഭിച്ചത്. മൂത്തേടത്ത് ഹൈസ്‌കൂളിലെ ആര്‍ഷല്‍ ഐസക് തോമസ് എന്ന വിദ്യാര്‍ഥി മലയാളം ഉപന്യാസത്തിലാണ് അപ്പീല്‍ സമര്‍പ്പിച്ചത്.
എന്നാല്‍ സംസ്ഥാന ശാസ്ത്രമേളയില്‍ ഉള്‍പ്പെടെ നിരവധി ഉപന്യാസ-ക്വിസ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ഈ വിദ്യാര്‍ഥിയുടെ അപ്പീല്‍ ജഡ്ജിങ്ങ് കമ്മറ്റി അനുകൂലിച്ചിട്ടും തള്ളിയെന്നാണ് ആക്ഷേപം. അതേ അവസരം അധ്യാപക സംഘടനയുടെ ജില്ലാ-സംസ്ഥാനനേതാക്കള്‍ ശുപാര്‍ശ ചെയ്ത പലരും അപ്പീലില്‍ കയറിക്കൂടിയെന്നും ആരോപണമുണ്ട്. കരിവെള്ളൂരിലെ എ.വി സ്മാരക ഹയര്‍ സെക്കന്‍ഡറിയില്‍ ഹയര്‍ സെക്കന്‍ഡറി പദ്യം ചൊല്ലല്‍, ഹൈസ്‌കൂള്‍ ലളിതഗാനം, ഹയര്‍സെക്കന്‍ഡറി ശാസ്ത്രീയ സംഗീതം, ഹയര്‍സെക്കന്‍ഡറി ഹിന്ദി ഉപന്യാസം എന്നിവയില്‍ അപ്പീല്‍ അനുവദിച്ചിരുന്നു. യാതൊരു മാനദണ്ഡവും പരിഗണിക്കാതെയാണ് ഈ അപ്പീലുകള്‍ അംഗീകരിച്ചതെന്നാണ് അപ്പീല്‍ നിരസിക്കപ്പെട്ടവര്‍ ആരോപിക്കുന്നത്. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപ്പീല്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. തികച്ചും അര്‍ഹത മാത്രം നോക്കിയാണ് അപ്പീലുകള്‍ പരിഗണിച്ചതെന്നും ഇടപെടലുകളൊന്നും നടന്നിട്ടില്ലെന്നും ഡി.ഇ.ഒ ബാലചന്ദ്രന്‍ മഠത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  19 minutes ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  40 minutes ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  an hour ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  an hour ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 hours ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 hours ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 hours ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 hours ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 hours ago