മനം മുറിഞ്ഞ് തമിഴ്‌നാട് തേങ്ങുന്നു; ജയയ്ക്ക് അശ്രുപൂജയര്‍പ്പിച്ച് ആയിരങ്ങള്‍
ചെന്നൈ: രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം ഒരുനോക്കുകാണാന്‍ തമിഴ്മക്കളുടെ ഒഴുക്കാണ്. ജയലളിത അന്തരിച്ച വാര്‍ത്ത പുറത്തുവന്നതു മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക് എത്തിത്തുടങ്ങിയിരുന്നു.
മറീന ബീച്ചിലെ എംജി.ആര്‍ സ്മാരകത്തോട് ചേര്‍ന്നാവും ജയലളിതയുടെ അന്ത്യവിശ്രമം. ജയലളിതയുടെ മരണത്തില്‍ അനുശോചിച്ച് തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പനീര്‍സെല്‍വമാണ് ജയലളിതക്ക് ആദ്യമായി ആദരാഞ്ജലി അര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ചെന്നൈയിലെത്തി..
കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചെന്നൈയിലേക്ക് പുറപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കള്‍ ജയയ്ക്ക് ആദരാഞ്ജലികളര്‍പ്പിക്കാനായി ചെന്നൈയിലെത്തുന്നുണ്ട്.
കേരളത്തില്‍നിന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആദരാഞ്ജലികളര്‍പ്പിക്കാനെത്തും.
അണികളുടെ അണമുറിയാത്ത പ്രവാഹമാണ് രാജാജി ഹാളിലേയ്ക്ക്. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലിസും സൈന്യവും പാടുപെടുകയാണ്. പൊട്ടിക്കരഞ്ഞും വികാര നിര്‍ഭരയായുമാണ് പ്രവര്‍ത്തകര്‍ ഹാളിനു പുറത്തു തടിച്ചു കൂടിയിരിക്കുന്നത്.
- ജയലളിതയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ന് ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു
- ചെന്നൈയിലെ തെരുവുകളിലെല്ലാം അമ്മാ.. അമ്മാ... എന്നു നിലവിളികള്‍ ഉയര്‍ന്നു കേള്‍ക്കാം
- പൊലിസ് ബാരിക്കേഡുകള്‍ തകര്‍ത്തു പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമംനടത്തുന്നു
- ജലയളിതയുടെ നിര്യാണത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രമുഖ നേതാക്കള്‍ അനുശോചിച്ചു
- ചെന്നൈ നഗരത്തില്‍ കടകളും പെട്രോള്‍ പമ്പുകളും അടഞ്ഞു കിടക്കുന്നു. ബസുകള്‍ സര്‍വിസ് നടത്തുന്നില്ല. നഗരം പൊലിസ് വലയത്തില്‍
#WATCH Mortal remains of #Jayalalithaa reaches Rajaji Hall in Chennai (Tamil Nadu), last tributes being paid. pic.twitter.com/Jn1UM7AlmZ
— ANI (@ANI_news) December 6, 2016
ജനഹൃദയങ്ങളില്‍ വേരൂന്നിയ ഉരുക്കുവനിത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."