HOME
DETAILS
MAL
ജിഷ വധക്കേസ്: വിചാരണ 19ലേക്ക് മാറ്റി
backup
December 06 2016 | 02:12 AM
കൊച്ചി: ജിഷ വധക്കേസിന്റെ വിചാരണ 19 ലേക്ക് മാറ്റിവച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിചാരണ മാറ്റിവച്ചത്.
കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ജിഷയുടെ പിതാവ് പാപ്പുവിന്റെ ഹരജി ഹൈക്കോടതി ഏഴിന് പരിഗണിക്കാനിരിക്കെയാണ് വിചാരണമാറ്റിയത്. ആദ്യം നവംബര്‍ രണ്ടുമുതല്‍ വിചാരണ തീരുമാനിച്ചെങ്കിലും പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യപ്രകാരം കേസ് പഠിക്കുന്നതിനായി ഒരു മാസത്തെ സമയം നല്കി വിചാരണ ഡിസംബര്‍ അഞ്ചിലേക്ക് മാറ്റുകയായിരുന്നു.
കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന പാപ്പുവിന്റെ ഹരജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."