നടന്നു നേടി പാലക്കാടിന് നക്ഷത്രങ്ങള്‍
തേഞ്ഞിപ്പലം: കായികോത്സവത്തിന്റെ മൂന്നാംനാളിലെ പ്രഭാതത്തില്‍ ട്രാക്ക് ഉണര്‍ന്നത് കല്ലടി, മുണ്ടൂര്‍, പറളി സ്കൂളുടെ നടത്തിയ മെഡല്‍ വേട്ടയുമായി. നടത്തത്തില്‍ പാലക്കാടിന് സമഗ്രാധിപത്യം സമ്മാനിച്ചത് ഈ മൂന്നു സ്കൂളുകിലെ താരങ്ങളാണ്.
അഞ്ചു കിലോ മീറ്റര്‍ നടത്തത്തില്‍ പറളിയുടെ എ അനീഷും (21:50.30 സെക്കന്റ്) സി.ടി നീധീഷും (21:53.59 സെക്കന്റ്) സ്വര്‍ണവും വെള്ളിയും പങ്കിട്ടപ്പോള്‍ തിരുവനന്തപുരം സായിയുടെ പി പ്രകാശ് വെങ്കലം നേടി. പറളിയുടെ രണ്ട് താരങ്ങളും റെക്കോര്‍ഡ് കീഴടക്കിയാണ് നടത്തം അവസാനിപ്പിച്ചത്. 2007 ല്‍ പറളിയുടെ തന്നെ എം ഷിഹാബുദ്ദീന് സ്ഥാപിച്ച 21:57.00 സെക്കന്റ് റെക്കോര്‍ഡാണ് പഴങ്കഥയായത്.
സീനിയര്‍ പെണ്‍കുട്ടികളുടെ നടത്തത്തില്‍ മുണ്ടൂര്‍ എച്ച്.എസിലെ സി.കെ ശ്രീജയും (24:56.92 സെക്കന്റ്) എസ് വൈദേഹിയുമാണ് (25:00.41 സെക്കന്റ്) സ്വര്‍ണവും വെള്ളിയും പങ്കിട്ടത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്.എസിലെ കെ.ആര് സുജിത വെങ്കലം നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോ മീറ്റര്‍ നടത്തത്തില്‍ ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച പ്രകടനവുമായി കല്ലടി എച്ച്.എസിലെ സാന്ദ്ര സുരേന്ദ്രന് സ്വര്‍ണത്തിലേക്ക് നടന്നു കയറി. കൂട്ടുകാരി കെ അക്ഷയ വെള്ളി നേടി. 14:18.51 സെക്കന്റില്‍ നടന്നെത്തിയ സാന്ദ്രക്ക് മുന്നില്‍ മീറ്റ് റെക്കോര്‍ഡ് വഴിമാറി. പാലക്കാടിന്റെ തന്നെ കെ.എം മീഷ്മയുടെ പേരിലുള്ള 14:24.40 സെക്കന്റിന്റെ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനമാണ് സാന്ദ്ര നടത്തിയത്. 14:45.53 സെക്കന്റിലായിരുന്നു അക്ഷയ വെള്ളി നേടിയത്. കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ ആര് ആരതി 15:00.16 സെക്കന്റില്‍ വെങ്കലം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."