HOME
DETAILS
MAL
ഒന്നര ലാപ്പില്‍ ജോളും ലിഗ്‌നയും
backup
December 06 2016 | 05:12 AM
തേഞ്ഞിപ്പലം: സബ്ജൂനിയര്‍ വിഭാഗം 600 മീറ്ററില്‍ ജോള്‍ പനച്ചിക്കലും എം.പി. ലിഗ്‌നയും. തിരുവനന്തപുരം തുണ്ടത്തില്‍ എം.വി.എച്ച്.എസ് താരമായ ജോള്‍ 1:30.46 സെക്കന്റിലാണ് സ്വര്‍ണം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യനായ കോതമംഗലം സെന്റ് ജോര്‍ജ് താരം വാരിഷ് ബോഗി മയൂം 1:31.60 സെക്കന്റില്‍ വെള്ളി നേടി.
മലപ്പുറം ഐഡിയല്‍ കടകശ്ശേരിയുടെ താരമായ എം.പി. ലിഗ്‌ന 1:41.31 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്‌കൂള്‍ മീറ്റിലെ തന്റെ ആദ്യ സ്വര്‍ണം നേടിയത്. 400 മീറ്ററിലും ലിഗ്‌ന വെള്ളി നേടിയിരുന്നു. താനൂര്‍ സ്വദേശികളായ മൊയ്‌നാന്റെപുരക്കല്‍ ലത്തീഫ്-ഷെരീഫ ദമ്പതികളുടെ മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."