ബാങ്കുകളിലെ ക്യൂ അവസാനിപ്പിക്കാന്‍ കൂടുതല്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ വേണം: എസ്.ബി.ഐ
ന്യൂഡല്‍ഹി: പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വേïി രാജ്യത്തെ ബാങ്കുകള്‍ക്കു മുന്‍പിലുള്ള നീï ക്യൂ അവസാനിപ്പിക്കണമെങ്കില്‍ കുറഞ്ഞത് 10 ലക്ഷം കോടി രൂപയെങ്കിലും പ്രചാരത്തിലുïാകേïതുïെന്ന് മാനേജിങ് ഡയരക്ടര്‍ രജ്നീഷ്കുമാര്‍. ഇതില്‍ 500 രൂപാ നോട്ടുകളാണ് അടിയന്തരമായി ആവശ്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ നടത്തിയ പഠനമനുസരിച്ച് രïുമാസത്തെ ചെലവിലേക്കാവശ്യമായ 10 ലക്ഷം കോടി രൂപ മാര്ക്കറ്റുകളിലെത്തണം. എന്നാലേ ബാങ്കുകള്‍ക്കു മുന്നിലുള്ള ക്യൂ അപ്രത്യക്ഷമാകൂ. ഇതില്‍തന്നെ മൂന്നുമുതല്‍ നാലു ലക്ഷം കോടി വരെ ഓണ്‍ലൈന്‍ പേയ്മെന്റ് രീതിയിലേക്കു മാറണം.
2,000ത്തിനും 100നുമിടയില്‍ മറ്റു കറന്സികളില്ലാത്തതാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കൂടുതല്‍ 500 രൂപാ നോട്ടുകള്‍ പ്രചാരത്തിലെത്തുന്നതോടെ ഇതിനു പരിഹാരമാകുമെന്നും രജ്നീഷ്കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."