പാര്‍ലമെന്റ് സ്തംഭനം തുടരുന്നു
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള പാര്‍ലമെന്റ് സ്തംഭനം തുടരുന്നു. വിഷയത്തില്‍ പ്രതിപക്ഷം ശീതകാലസമ്മേളനത്തിന്റെ പതിനാലാം ദിവസമായ ഇന്നലെയും പ്രതിഷേധിച്ചതോടെ ഇരുസഭകളും സ്തംഭിച്ചു. കഴിഞ്ഞമാസം 16ന് തുടങ്ങിയ ശീതകാലസമ്മേളനം ഏറെക്കുറേ പൂര്‍ണമായും സ്തംഭിക്കുകയായിരുന്നു.
ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെ ആദായ നികുതി നിയമഭേദഗതി മാത്രമാണ് ചര്‍ച്ച കൂടാതെ പാസാക്കിയത്. ഇതിനെതിരേയും പ്രതിപക്ഷം പ്രതിഷേധത്തിലാണ്. തങ്ങളെ അവഹേളിച്ച പ്രധാനമന്ത്രി സഭയില്‍ മാപ്പുപറയണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുï്.
ഇന്നലെ ലോക്‌സഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതു മുതല്‍ തന്നെ പ്രതിപക്ഷം നോട്ട് വിഷയം ഉന്നയിച്ചു. പതിവു ചര്‍ച്ചയ്ക്കു തയാറാണെന്നു പാര്‍ലമെന്ററി കാര്യമന്ത്രി അനന്ദ്കുമാര്‍ വ്യക്തമാക്കി. ചട്ടങ്ങള്‍ക്കനുസരിച്ച് പ്രതിപക്ഷം ചര്‍ച്ചക്കു തയാറായാല്‍ താനും തയാറാണെന്ന് സ്പീക്കര്‍ സുമിത്ര മഹാജനും അറിയിച്ചു. എന്നാല്‍ വോട്ടിങ്ങോടെയുള്ള ചര്‍ച്ച വേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നു.
സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയില്‍ ആര്‍ക്കും സംശയമില്ലെന്ന കാര്യത്തില്‍ സന്തോഷമുïെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ഏതു ചട്ടപ്രകാരം ചര്‍ച്ച വേണമെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിനിടയില്‍ ഭിന്നിപ്പാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ പ്രതിപക്ഷം ബഹളം രൂക്ഷമാക്കി. ജനങ്ങളുടെ ഇടയിലേക്ക് തെറ്റായ സന്ദേശങ്ങള്‍ പരത്തി വിടരുതെന്ന് ഖാര്‍ഗെ പറഞ്ഞു. വോട്ടിങ്ങോടെയുള്ള ചര്‍ച്ച തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യസഭയില്‍ കോണ്‍ഗ്രസ് സഭാ കക്ഷിനേതാവ് ഗുലാംനബി ആസാദാണ് വിഷയം ഉന്നയിച്ചത്. പാര്‍ലമെന്റിലെ എ.ടി.എം കൗïറില്‍ പോലും പണമില്ലെന്ന് ഗുലാംനബി പറഞ്ഞു. സര്‍ക്കാര്‍ വിഷയത്തില്‍ മറുപടി നല്‍കാന്‍ തയാറായാല്‍ പ്രതിഷേധക്കാര്‍ പിന്‍വലിയാന്‍ ഒരുക്കമാണെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനിടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കുള്ള ബില്ല് അവതരിപ്പിക്കുന്ന കാര്യം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉന്നയിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധത്തില്‍ ഉറച്ചുനിന്നു.
ഉച്ചയ്ക്കു ശേഷം സഭ വീïും സമ്മേളിച്ചപ്പോള്‍ കേന്ദ്രമന്ത്രി താവര്‍ചന്ദ് ഗെലോട്ട് ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കുള്ള ബില്ലവതരിപ്പിച്ചു.
എന്നാല്‍, നോട്ട് വിഷയത്തില്‍ ചര്‍ച്ച തുടരുന്നതിനായി ബില്ല് മാറ്റിവച്ചു. പിന്നീട് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ സംസാരിക്കുന്നതിനിടെ 2ജി സ്‌പെക്ട്രം അഴിമതിയാരോപണം ബി.ജെ.പി അംഗം ഉയര്‍ത്തിയതോടെ സഭ വീïും ബഹളത്തില്‍ മുങ്ങി. ഇതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."