HOME
DETAILS

അഴിമതിക്കാരെ പിടിക്കാന്‍ പദ്ധതിയുമായി വിജിലന്‍സ്്

  
backup
December 06, 2016 | 6:11 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകള്‍ അഴിമതി വിമുക്തമാക്കാന്‍ പുതിയ പദ്ധതികളുമായി വിജിലന്‍സ്. യുവാക്കളെയും സാധാരണക്കാരെയും വിജിലന്‍സിനോട് കൂടുതല്‍ അടുപ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പുതിയ പദ്ധതി തയ്യാറാക്കിയത്.
വായനശാലകളെയും ക്ലബുകളെയും അഴിമതി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വിവിധ പ്രാദേശിക സംഘടനകളെയും ഉള്‍പ്പെടുത്തിയാണ് അഴിമതിക്കാരെ പൂട്ടാനുള്ള നീക്കം. ക്ലബുകളും വായനശാലകളും വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് സന്ദര്‍ശിച്ചാണ് അവരെ വിജിലന്‍സിനൊപ്പം നിര്‍ത്താന്‍ ശ്രമം നടത്തുന്നത്.
ഇതുവരേ മൂന്നു ജില്ലകളിലെ സ്ഥാപനങ്ങള്‍ ജേക്കബ് തോമസ് സന്ദര്‍ശിച്ചുകഴിഞ്ഞു. വിവരം അറിയിക്കാന്‍ പ്രത്യേക നമ്പരും നല്‍കിയിട്ടുണ്ട്.
അഴിമതി കൂടുതല്‍ നടക്കുന്ന വില്ലേജ്, താലൂക്ക് ഓഫിസുകള്‍, വൈദ്യുതി, വാട്ടര്‍ അതോറിറ്റി ഓഫിസുകള്‍, പൊലിസ് സ്‌റ്റേഷനുകള്‍, രജിസ്‌ട്രേഷന്‍ ഓഫിസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവ നിരീക്ഷിച്ച് യഥാസമയം വിവരം നല്‍കണമെന്നാണ് നിര്‍ദേശം. കൂടാതെ അഴിമതിക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ പുതിയ മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്.
ഇതിനായി എറൈസിങ് കേരള, വിസില്‍ നൗ എന്നീ രണ്ട് മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചിരുന്നു. ഏതു വകുപ്പിലെയും അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ഇതിലൂടെ ജനങ്ങള്‍ക്ക് വിജിലന്‍സിനെ അറിയിക്കാം. ആപ്പിലൂടെ ചിത്രങ്ങളും വീഡിയോയും അയക്കാം.
ഇവ ഓരോ ദിവസവും പരിശോധിച്ച് നടപടികള്‍ എടുക്കും. ഇതിനായി വിജിലന്‍സ് ആസ്ഥാനത്ത് പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സി.സി.ടി.വി ചതിക്കുമെന്ന് കരുതിയില്ല'; കെ.സി വേണുഗോപാലിന്റെ പേരില്‍ ഫഌക്‌സ് വെച്ച സി.പി.എമ്മുകാരന്റെ സന്ദേശം പുറത്ത്

Kerala
  •  7 days ago
No Image

'പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ'; കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെതിരെ 'കുളത്തൂർ സഖാക്കൾ' എന്ന പേരിൽ ഫ്ലെക്സ്

Kerala
  •  7 days ago
No Image

ബഹ്‌റൈനിൽ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

bahrain
  •  7 days ago
No Image

അമ്മ മരിച്ചതറിയാതെ മൃതദേഹത്തിന് കാവലായി മകന്‍; മാങ്ങാനത്ത് പുറംലോകമറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം

Kerala
  •  7 days ago
No Image

ചൂടിന് ആശ്വാസം;  സംസ്ഥാനത്ത് വേനല്‍ മഴ വരും ദിവസങ്ങളില്‍ ശക്തമാവും;  ഇടിമിന്നലിനും കാറ്റിനും സാധ്യത, യെല്ലോ അലര്‍ട്ട് 

Environment
  •  7 days ago
No Image

ടിക്കറ്റിനത്തിൽ വരുമാനം കുതിച്ചുയർന്ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ; സംസ്ഥാനത്ത് കൂടുതൽ വരുമാനമുള്ള മൂന്നാമത്തെ സ്‌റ്റേഷൻ

Kerala
  •  7 days ago
No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര: വരുക കെ.എസ്.ആർ.ടി.സിയെ തകർക്കാത്ത മോഡലുകൾ 

Kerala
  •  7 days ago
No Image

മുന്നണിമാറ്റ സാധ്യതകൾ തേടി കേരള കോൺഗ്രസ് (എം) 

Kerala
  •  7 days ago
No Image

വെർച്വൽ ലാബുകൾ അടക്കം സജ്ജം; ഒരേ സമയം ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ; യു.എ.ഇ സർവകലാശാലകൾ ഹൈബ്രിഡ് പഠന സംവിധാനം ശക്തമാക്കുന്നു

uae
  •  7 days ago
No Image

സമാധാന പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ഇറാന്റെ പദ്ധതി അംഗീകരിക്കാനാവില്ലെന്ന് ട്രംപ്, വീണ്ടും യുദ്ധം? 

International
  •  7 days ago

No Image

മുഖ്യമന്ത്രി കസേരയിൽ ആര്? കേരളത്തിൽ അനിശ്ചിതത്വം തുടരുന്നു; ഖാർഗെ കർണാടകയിൽ, ഹൈക്കമാൻഡ് ചർച്ചകൾ വഴിമുട്ടി

Kerala
  •  7 days ago
No Image

തിരൂരിൽ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഉടമയും രണ്ട് യുവതികളും പൊലിസ് പിടിയിൽ

Kerala
  •  7 days ago
No Image

മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി പ്രതിസന്ധിയിൽ; നേതാക്കളെ പിടിച്ചുനിർത്താൻ നേതൃത്വങ്ങൾ നെട്ടോട്ടത്തിൽ

National
  •  7 days ago
No Image

ചെലവ് ഇരട്ടിയാകും; പാചകവാതക സിലിണ്ടർ ഉപേക്ഷിക്കാൻ ഗാർഹിക ഉപഭോക്താക്കൾക്ക് മേൽ സമ്മർദ്ദം: പിന്നിൽ അദാനി ഗ്യാസ് ഉൾപ്പെടെയുള്ള കമ്പനികളെന്ന് ആക്ഷേപം

Kerala
  •  7 days ago