HOME
DETAILS

കല്ലൂര്‍ കൊമ്പനെ പഠിക്കാന്‍ മുത്തങ്ങയില്‍ വിദഗ്ധ സംഘം

  
backup
December 06 2016 | 22:12 PM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


സുല്‍ത്താന്‍ ബത്തേരി: ജനവാസ കേന്ദ്രത്തിലിറങ്ങി പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് മയക്കുവെടി വെച്ച് പിടികൂടി കൊട്ടിലിലടച്ച കൊമ്പനെ എന്തു ചെയ്യണമെന്ന് പഠിക്കാനാുള്ള സംഘം മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിലെത്തി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി ഹരികുമാറാണ് ഏഴംഗ സംഘത്തെ നിയോഗിച്ചത്.
കോട്ടയം ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ ഡോ. അമിത് മല്ലികിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയാണ് പഠനത്തിനെത്തിയത്.
പറമ്പിക്കുളം പ്രൊജക്ട് ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ ഡോ. പ്രമോദ് ജി. കൃഷ്ണന്‍, പീച്ചി വനഗവേഷണ കേന്ദ്രത്തിലെ റിട്ട. സയന്റിസ്റ്റ് ഡോ. പി.എസ് ഈസ, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകരായ അഡ്വ. നമശിവായം, എന്‍ ബാദുഷ, കോന്നി ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ജയകുമാര്‍, അസി. വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരടങ്ങുന്നതാണ് സമിതി. ഇതില്‍ അഡ്വ. നമശിവായം ഒഴിച്ച് ബാക്കിയെല്ലാവരും സ്ഥലത്തെത്തി.
അതേ സമയം ആനയെ വനത്തില്‍ തുറന്നുവിടാന്‍ അനുവദിക്കില്ലെന്നറിയിച്ച് യു.ഡി.എഫ് നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുത്തങ്ങ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തി.
ചൊവ്വാഴ്ച വൈകുന്നേരമാണ് വിദഗ്ദ സമതി എത്തിയത്. സമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ആനയെ ഒരു കാരണവശാലും വനത്തില്‍ തുറന്നു വിടരുതെന്ന് സര്‍വകക്ഷി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ആനയെ തുറന്നു വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് സമിതി സര്‍വകക്ഷി അംഗങ്ങളെ അറിയിച്ചു.
ബത്തേരി റേഞ്ചിലെ പൊന്‍കുഴി സെക്ഷന്‍ പരിധിയില്‍ കല്ലൂര്‍, കല്ലൂര്‍-67, പണപ്പാടി, കാളിചിറ, കരടിമാട്, തേക്കുംപറ്റ എന്നീ പ്രദേശങ്ങളില്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി ജന ജീവിതത്തിന് ഭീഷണി ഉയര്‍ത്തിയ കൊമ്പനെ രണ്ടാഴ്ച മുമ്പാണ് മയക്കുവെടി വെച്ച് പിടികൂടിയത്.
കുങ്കിയാനകളുടേയും, വിദഗ്ധ പാപ്പാന്മാരുടേയും സഹായത്തോടെയാണ് വനം വകുപ്പ് കൊമ്പനെ കെണിയിലാക്കിയത്. തുടര്‍ന്ന് മുത്തങ്ങയിലെ നവീകരിച്ച ആന പന്തിയിലേക്ക് മാറ്റുകയായിരുന്നു.
അവിടെ പരിശീലനം മുറക്ക് നടക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റമില്ല. ഇതിനിടെയാണ് കൊമ്പനെ തിരികെ വനത്തിലേക്ക് വിടുന്നതിന്റെ സാധ്യതയും പ്രായോഗികതയും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന്റെ ദുരൂഹ മരണം; കാരണം ന്യൂമോണിയ

Kerala
  •  7 hours ago
No Image

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ കണ്ടെന്റ് ക്രിയേറ്റേഴ്സിന് തൊഴിൽ അവസരം; എല്ലാ ജില്ലകളിലും താത്കാലിക നിയമനം

Kerala
  •  7 hours ago
No Image

കറന്റ് അഫയേഴ്സ്-22-03-2025

PSC/UPSC
  •  8 hours ago
No Image

ലഹരിക്കെതിരെ ജാഗ്രതയുടെ ഒരു മാസം; ഓപ്പറേഷന്‍ ഡി-ഹണ്ട് ശക്തമാകുന്നു

Kerala
  •  8 hours ago
No Image

ചാമ്പ്യന്മാരെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  9 hours ago
No Image

സംസ്ഥാനത്ത് വേനൽമഴക്കൊപ്പം ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം

Kerala
  •  9 hours ago
No Image

ചോരാത്ത ഈ കൈകൾ ഇനി ധോണിയുടെ റെക്കോർഡിനൊപ്പം; വരവറിയിച്ച് ബാംഗ്ലൂർ താരം

Cricket
  •  9 hours ago
No Image

ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി 

Saudi-arabia
  •  9 hours ago
No Image

പതിനാറുകാരനുമായി ബന്ധം; വിവാദങ്ങൾ ഉയർന്നതോടെ ഐസ്‌ലൻഡ് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

International
  •  10 hours ago
No Image

കേരളത്തിൽ വ്യാപക വേനൽമഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala
  •  10 hours ago