HOME
DETAILS

വിവാഹ തട്ടിപ്പ്: ഒരാള്‍ പിടിയില്‍

  
backup
December 06, 2016 | 11:36 PM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa

കളമശ്ശേരി: വിവാഹ തട്ടിപ്പും പണം തട്ടിപ്പും നടത്തിയയാളെ കളമശേരി പൊലിസ് പിടികൂടി. കൊല്ലം മങ്ങാട് ശാസ്ത അമ്പലത്തിനു സമീപം സരിതാ ഭവനില്‍ രവി (38)യെയാണ് കളമശേരി സബ് ഇന്‍സ്പക്ടര്‍ ഇ.വി ഷിബുവും സംഘവും അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളി വട്ടേക്കുന്നത്ത് താമസിക്കുന്ന സ്ത്രീയെ വിവാഹം കഴിച്ച ശേഷം അവരുടെ കൈയില്‍ നിന്നാണ് 3.30 ലക്ഷം രൂപ തട്ടിയെടുത്തത്. സ്ത്രീക്ക് വിവാഹം ആവശ്യമുണ്ടെന്ന് കാട്ടി പത്രപരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ട് രവി വട്ടേക്കുന്നത് താമസിക്കുന്ന സ്ത്രീയുടെ വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് 2013 നവംബറില്‍ ഇടപ്പള്ളിയിലെ ഒരു ഹാളില്‍ വിവാഹം നടത്തി. ഈ വിവാഹത്തിനു മുന്‍പ് രവി കൊല്ലത്ത് നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ഇതില്‍ കുട്ടികളുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇത് മറച്ച് വച്ചാണ് വട്ടേക്കുന്നത്തെ സ്ത്രീയെ വിവാഹം കഴിച്ചത്. കൊല്ലത്തെ ഭാര്യയോടും കുടുബത്തോടും രവി പറഞ്ഞിരുന്നത് താന്‍ ഗള്‍ഫിലാണെന്നാണ്. ഇതു തന്നെ വട്ടേക്കുന്നത്തെ സ്ത്രീയോടും പറഞ്ഞിരുന്നു. ഇവരുടെ പക്കല്‍ നിന്ന് പലതവണയായി 3.30 ലക്ഷം രുപ രവി വാങ്ങിയിരുന്നു. ഈ തുകയില്‍ നല്ലൊരു ഭാഗം കൊല്ലത്തുള്ള ആദ്യ ഭാര്യക്കും കുട്ടികള്‍ക്കുമായി അയച്ച് കൊടുത്തു. ഇതു കുടാതെ വട്ടേക്കുന്നത്തെ സ്ത്രീയുടെ ഇരുചക്രവാഹനവും ഇയാള്‍ കൊണ്ടുപോയി തിരുവനന്തപുരത്ത് വിറ്റു. ഇതേ തുടര്‍ന്ന് സംശയം തോന്നിയ വട്ടേക്കുന്നത്തെ സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് രവിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സംഘത്തില്‍ എ.എസ്.ഐമാരായ ഷാജു, ജോണ്‍, എന്നിവരും പൊലിസ് ഉദ്യോഗ്യസ്ഥരായ വിജയകുമാര്‍, അനസ്, സുരേഷ്, അമൃത എന്നിവരുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  9 days ago
No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  9 days ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  9 days ago
No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  9 days ago
No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  9 days ago
No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  9 days ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  9 days ago
No Image

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

National
  •  9 days ago
No Image

തെലങ്കാനയിൽ ആറുപേരെ കൊലപെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലിസ്

National
  •  9 days ago
No Image

രാവിന്റെ മൊഞ്ചില്‍ ദുബൈ; ലോകത്തെ ഏറ്റവും മനോഹരമായ രാത്രിനഗരമായി ഒന്നാം സ്ഥാനം

uae
  •  9 days ago