
കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകത്തിന് മാതൃക: കടകംപിളളി സുരേന്ദ്രന്
കാക്കനാട്: കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ സഹകരണ പ്രസ്ഥാനങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാണെന്ന് സഹകരണ - ടൂറിസം മന്ത്രി കടകംപിളളി സുരേന്ദ്രന് പ്രസ്താവിച്ചു.
കാക്കനാട് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചുനടന്ന സഹകരണ മേഖല സംസ്ഥാനതല സംരക്ഷണ കാമ്പയിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കറന്‍സിയില്‍ 86 ശതമാനമുളള 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിലൂടെ കളളപ്പണക്കാരെ കണ്ടെത്തുവാന്‍ കേന്ദ്ര ഗവണ്മെന്റിന് സാധിച്ചിട്ടില്ല. ലോകത്തിലെ ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും ഈ തീരുമാനത്തെ അനുകൂലിക്കുന്നില്ല.
നിക്ഷേപം സ്വീകരിക്കുന്നതില്‍ നിന്ന് സഹകരണ മേഖലയെ വിലക്കിയതിലൂടെ കാര്‍ഷിക മേഖലയെ കൊളളപ്പലിശക്കാരില്‍ നിന്ന് രക്ഷിക്കുവാന്‍ സഹായിച്ച കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാനുളള ശ്രമമാണ്. ഇന്ത്യന്‍ സഹകരണ മേഖലയുടെ നിക്ഷേപത്തിന്റെ 54 ശതമാനവും കേരളത്തില്‍ നിന്നാണ്. കേരളത്തിലെ സഹകരണ മേഖലയുടെ നിക്ഷേപത്തിന്റെ സ്രോതസുകള്‍ 99 ശതമാനവും ജീവനക്കാര്‍ക്ക് നേരിട്ടറിയാവുന്ന തലത്തില്‍ നിന്നുതന്നെയാണ്. സഹകരണ പ്രസ്ഥാനത്തിന്റെ നന്മയെ ബോധപൂര്‍വ്വം ഇല്ലായ്മ ചെയ്യുവാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ബി.ഐ. നിയന്ത്രണത്തിലെത്തുമ്പോള്‍ മരണസഹായം, വിദ്യാഭ്യാസ സാമ്പത്തിക സഹായം, വിലക്കയറ്റ നിയന്ത്രണ പരിപാടികള്‍ തുടങ്ങി സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന പല ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്കും വിഘാതമുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തും വിശ്വാസ്യതയും ഊട്ടിഉറപ്പിക്കുന്നതിനായി 2016 ഡിസംബര്‍ 10 മുതല്‍ 2017 ജനുവരി 10 വരെ സംസ്ഥന-ജില്ലാ-പ്രാഥമിക ബാങ്ക് അടിസ്ഥാനത്തില്‍ സഹകാരികളും ജീവനക്കാരും ഒത്തുചേര്‍ന്ന് വീടുവീടാന്തരമുളള ക്യാമ്പയിന് നടത്തുന്നുണ്ട്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച 2.30ന് മുഖ്യമന്ത്രി പിണറായി വിജയന് എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെഎസ്ഇബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കിയ സസ്പെൻഷനിലുള്ള ഓവർസിയർ അറസ്റ്റിൽ
Kerala
• a month ago
സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു; വിദ്യാർത്ഥിക്കെതിരെ കേസ്
Kerala
• a month ago
കറൻ്റ് അഫയേഴ്സ്-21-02-2025
PSC/UPSC
• a month ago
ഐ.സി.സി ചാംപ്യൻസ് ട്രോഫി; അഫ്ഗാനിസ്ഥാനെ തച്ചുടച്ച് ദക്ഷിണാഫ്രിക്ക
Cricket
• a month ago
അർധരാത്രിക്കു ശേഷവും ഭക്ഷ്യശാലകൾ തുറക്കണോ; പ്രത്യേക പെർമിറ്റ് എടുക്കണമെന്ന് ഷാർജ മുൻസിപ്പാലിറ്റി
uae
• a month ago
പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചു; പ്രദേശത്താകെ പുക പടർന്ന് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം; ഉടമയ്ക്ക് പിഴ
Kerala
• a month ago
യു.എസിന്റെ ആ 21 ദശലക്ഷം ഡോളര്‍ കിട്ടിയത് ഇന്ത്യക്കല്ല, ബംഗ്ലാദേശിന്; രേഖകള്‍ പുറത്ത്
latest
• a month ago
മടിച്ചു നിൽക്കാതെ ചുമ്മാ ഒരു ഫോട്ടോയെടുക്കെന്നേ; 2000 റിയാലാണ് സമ്മാനം; പ്രവാസികളെ നിങ്ങൾക്കും അവസരമുണ്ട്
Saudi-arabia
• a month ago
ഉത്തരാഖണ്ഡ് ഏക സിവില്‍കോഡിനെതിരേ വ്യക്തിനിയമ ബോര്‍ഡ് ഹൈക്കോടതിയില്‍
National
• a month ago
ബിബിസിക്ക് 3.44 കോടി പിഴയിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
National
• a month ago
എറണാകുളം ആര്‍ടിഒ കൈക്കൂലി കേസ്; ആർടിഒ ജഴ്സനെ സസ്പെൻഡ് ചെയ്തു
Kerala
• a month ago
ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബിക് പഠനം നിർബന്ധമാക്കി ദുബൈ; ഇനി ഇന്ത്യൻ സ്കൂളുകളിലും അറബി നിർബന്ധം
uae
• a month ago
ഇന്ത്യ-പാക് പോരാട്ടത്തിൽ മുൻതൂക്കം പാകിസ്താന്, അതിന്റെ കാരണം വലുതാണ്: യുവരാജ്
Cricket
• a month ago
ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ
Kerala
• a month ago
ആ ഇതിഹാസത്തിന്റെ ലെവലിലെത്താൻ എംബാപ്പെ ഒരുപാട് കഠിനാധ്വാനം ചെയ്യണം: ആൻസലോട്ടി
Football
• a month ago
പുന്നപ്രയിലെ യുവാവിന്റെ മരണം; ഭാര്യയെ പ്രതിയാക്കി കേസെടുക്കാൻ കോടതി വിധി
Kerala
• a month ago
ദുബൈ വിമാനത്താവളത്തിൽ ഫെബ്രുവരി 28 വരെ തിരക്ക് വർധിക്കും; നിർദേശങ്ങളിറക്കി അധികൃതർ; ഇതറിയാതെ ചെന്നാൽ പണികിട്ടും
uae
• a month ago
ഒറ്റ സെഞ്ച്വറിയിൽ നേടിയത് തകർപ്പൻ നേട്ടം; വിക്കറ്റ് കീപ്പർമാരിൽ ഒന്നാമൻ
Cricket
• a month ago
ആകർഷക റമദാൻ ഓഫറുകളുമായി ലുലു; 5,500ലേറെ ഉത്പന്നങ്ങൾക്ക് 65% വരെ കിഴിവ്
വിലവർധന തടയാൻ 300ലേറെ അവശ്യ ഉത്പന്നങ്ങൾക്ക് പ്രൈസ് ലോക്ക്
സ്പെഷ്യൽ ഇഫ്താർ ബോക്സ്, ചാരിറ്റി ഗിഫ്റ്റ് കാർഡ് അടക്കം ഉപഭോക്താക്കൾക്ക് വിപുല സേവനങ്ങൾ
uae
• a month ago
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസല്‍ അന്തരിച്ചു
Kerala
• a month ago
പൊതുജനങ്ങൾ ജാഗ്രതൈ; തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ മന്ത്രാലയം
uae
• a month ago
റൊണാൾഡോയെ എനിക്കിഷ്ടമാണ്, പക്ഷെ ലോകത്തിലെ മികച്ച താരം മറ്റൊരാൾ: അർജന്റീന താരം
Football
• a month ago
ട്രംപിൻ്റെ 'ഇന്ത്യൻ തെരഞ്ഞെടുപ്പ് ഫണ്ട്' ആരോപണം ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം
International
• a month ago