HOME
DETAILS
MAL
മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ പശുക്കള്‍ ചത്തു
backup
December 07 2016 | 00:12 AM
മൂന്നാര്‍: ഗര്‍ഭിണികളായ രണ്ടുപശുക്കളെ കടുവ ആക്രമിച്ചുകൊന്നു. മൂന്നാര്‍ കെ.ഡി.എച്ച്.പി കമ്പനി ലക്ഷമി എസ്റ്റേറ്റില്‍ ഈസ്റ്റ് ഡിവിഷനില്‍ മുത്തുലക്ഷ്മിയുടെ പശുക്കളെയാണു കടുവ കൊന്നത്.
തിങ്കളാഴ്ച മേയാന്‍വിട്ടിരുന്ന പശുക്കളെ കാണാതായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് 12 -ാം നമ്പര്‍ ഫീല്‍ഡിലെ തേയില തോട്ടത്തിനുള്ളില്‍ പശുക്കളുടെ ജഡം കണ്ടെത്തിയത്. ഒരു പശുവിനെ കൊന്നു പാതി ഭക്ഷിച്ച നിലയിലും മറ്റൊന്നിന്റെ കഴുത്തില്‍ പിടിച്ചുകൊന്ന നിലയിലുമാണ്.
ഫോറസ്റ്റ് ഉദ്യോഗസ്ഥന് ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാല്പ്പാടുകളില്നിന്നാണു കടുവയാണു പശുക്കളെ ആക്രമിച്ചതെന്നു തെളിഞ്ഞത്. വെറ്ററിനറി സര്ജന് എസ്. സെല്‍വത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."