ഹരിത കേരള മിഷന്‍: പേരാവൂരിലൊരുക്കിയത് 500ലേറെ തടയണ
കണ്ണൂര്‍: വരള്‍ച്ചയെ നേരിടാന്‍ ഹരിത കേരള മിഷന്‍ പദ്ധതിയില്‍ 500ലേറെ തടയണകള്‍ നിര്‍മിച്ച് പേരാവൂര്‍ ഗ്രാമപഞ്ചായത്ത്. പുഴകളിലെയും തോടുകളിലെയും വെള്ളം പരമാവധി സ്ഥലങ്ങളില്‍ കെട്ടിനിര്‍ത്തി ഭൂമിയിലേക്ക് ഇറക്കിവിടുകയെന്ന ലക്ഷ്യത്തോടെ 507 തടയണകളാണ് രണ്ടാഴ്ച്ചക്കകം പഞ്ചായത്തില്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും ജനപങ്കാളിത്തത്തോടെയാണ് തടയണകള്‍ നിര്‍മ്മിച്ചത്.
ഇതിന്റെഫലമായി തൊട്ടടുത്ത പഞ്ചായത്തിലുള്‍പ്പെടെയുള്ള കിണറുകളിലും കുളങ്ങളിലും രണ്ട് കോല്‍ വരെ ജലനിരപ്പ് ഉയര്‍ന്നതായി പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയ് പറഞ്ഞു. ഡിസംബര്‍ 31ഓടെ 500 ഓളം തടയണകള്‍ കൂടി നിര്‍മിക്കാന്‍ പഞ്ചായത്തിന് പദ്ധതിയുണ്ട്. പലയിടങ്ങളിലും പതിനായിരക്കണക്കിന് രൂപ ചെലവാക്കി മരങ്ങള്‍ വിലയ്ക്കുവാങ്ങിയാണ് നാട്ടുകാര്‍ തടയണകള്‍ നിര്‍മിച്ചത്.
തടയണ നിര്‍മാണത്തിലെ നേരിട്ടുള്ള പങ്കാളിത്തം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ജലസംരക്ഷണത്തെക്കുറിച്ച് കൂടുതല്‍ ബോധമുള്ളവരാക്കി മാറ്റിയതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."