വിദ്യാലയങ്ങളെ പരീക്ഷണ വേദികളാക്കരുത്: കെ.എസ്.ടി.യു
മലപ്പുറം: പൊതു വിദ്യാലയങ്ങളെ അക്കാദമികേതര പരിപാടികളുടെ പരീക്ഷണ വേദികളാക്കരുതെന്ന് കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന്റേതല്ലാത്ത വിവിധ പ്രവര്‍ത്തനങ്ങളുടെ ആധിക്യമാണിപ്പോള്‍. ഇവക്കെല്ലാം നിയന്ത്രണം കൊണ്ടുവരണമെന്ന് കെ.എസ്.ടി.യു. ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് സി.പി.ചെറിയ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ശമ്പള വിതരണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും നിയമന അംഗീകാര നടപടികള്‍ തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന സമ്മേളനം 2017 ഫെബ്രുവരി അഞ്ചു മുതല്‍ ഏഴുവരെ പാലക്കാട്ട് നടക്കും. സമ്മേളനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 10ന് സംസ്ഥാന ഭാരവാഹികള്‍ പാലക്കാട് ജില്ലയിലെ പ്രധാനപ്രവര്‍ത്തകന്മാര്‍ എന്നിവരുടെ യോഗം മണ്ണാര്‍ക്കാട് നടക്കും. യോഗത്തില്‍ ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ സ്വാഗതം പറഞ്ഞു.
സംസ്ഥാന ട്രഷറര്‍ വീ.കെ. മൂസ്സ, ഭാരവാഹികളായ ടി.കെ. ഹംസ, അബ്ദുള്ള വാവൂര്‍, പി.ഹസൈന്‍, യൂസുഫ് ചേലപ്പള്ളി, എം.എം. ജിജു മോന്‍, പി.കെ. അസീസ് എന്നിവര്‍ പ്രസംഗിച്ചു. കെ.പി. ആഷിഖ്, കെ.എം. അബ്ദുള്ള, കരീം പടുകുണ്ടില്‍, ടി.പി. ഗഫൂര്‍, കെ.എം.എ. നാസര്‍, ടി.അബ്ദുല്‍ ഗഫൂര്‍, എം.എ. സെയ്ദ് മുഹമ്മദ്, കെ.എം. നൗഫല്‍, എ. ഷാനവാസ്, ഐ.ഹുസൈന്‍, സഫ്ത്തറലി വാളന്‍, കെ.അബ്ദുല്‍ ലത്തീഫ്, സിദ്ദീഖ് പാറക്കോട്ടില്‍, സി.എം. അലി, അബ്ദുല്‍ നാസര്‍ പി, വി.എ. ഗഫൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."