പൊടിക്കുണ്ട് സ്ഫോടനം: നഷ്ടപരിഹാരം വര്‍ധിപ്പിക്കുമെന്നു മന്ത്രിയുടെ ഉറപ്പ്
കണ്ണൂര്‍: പൊടിക്കുണ്ട് സ്ഫോടനത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രനെ അറിയിച്ചു. സുരേന്ദ്രന് മന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നല്‍കിയപ്പോഴാണ് ഇക്കാര്യം സൂചിപ്പിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം കുറഞ്ഞുവെന്നും തുക വര്‍ധിപ്പിക്കണമെന്നുമാണ് ആവശ്യപ്പെട്ടാണു മന്ത്രിയെ കണ്ടത്.
പ്രകൃതി ദുരന്തത്തെ തുടര്‍ന്നല്ല വീട് നഷ്ടപ്പെട്ടതല്ലെന്നും നിയമ വിരുദ്ധമായി ഒളിപ്പിച്ച സ്ഫോടക വസ്തുക്കളാണ് അപകടത്തിനു കാരണമായതെന്നും അതിനാലാണു നഷ്ടപരിഹാര തുക കുറച്ചതെന്നു മന്ത്രി അറിയിച്ചതായും സുരേന്ദ്രന് പറഞ്ഞു. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് നഷ്ടപരിഹാരം എങ്ങിനെ വര്‍ധിപ്പിക്കാനാവുമെന്ന് പരിശോധിക്കാമെന്നും മന്ത്രി ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."