ക്യൂവില്‍ പിറന്നവന്‍ ഖജാന്‍ജി നാഥ്!
കാണ്‍പൂര്‍: ബാങ്കില്‍ നോട്ട് വാങ്ങാനായി ക്യൂ നില്‍ക്കുന്നതിനിടയില്‍ പിറന്നവനെ ബന്ധുക്കള്‍ ഖജാന്‍ജി നാഥെന്ന് പേരുവിളിച്ചു.
കാണ്‍പൂരിലെ സര്‍ദാര്‍പൂര്‍ സ്വദേശിയായ സര്‍വേശ ദേവിയാണ് ബാങ്കില്‍ ക്യൂ നില്‍ക്കവെ തന്റെ അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. വരിയില്‍ നില്‍ക്കവെ സ്ത്രീ പ്രസവിച്ചത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഈ മാസം രണ്ടിനാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ യുവതി പ്രസവിച്ചത്. വരിയില്‍ നില്‍ക്കവെ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ട ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് എത്തിച്ചെങ്കിലും അപ്പോഴേക്കും ഇവര്‍ പ്രസവിച്ചിരുന്നു. വരിയില്‍ നില്‍ക്കുകയായിരുന്ന മറ്റു സ്ത്രീകളുടെ സഹായത്തോടെ പ്രഥമ ശുശ്രൂഷക്കുശേഷം യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള ദുരിതത്തെ അതിജീവിച്ചുവെന്ന നിലക്കാണ് കുഞ്ഞിന് ഖജാഞ്ചി നാഥ് എന്ന് നാമകരണം ചെയ്തതെന്ന് യുവതിയുടെ സഹോദരന്‍ അനില്‍ നാഥ് പറഞ്ഞു. ഇക്കഴിഞ്ഞ സെപ്തംബറിലുണ്ടായ ഒരു അപകടത്തിലാണ് യുവതിയുടെ ഭര്‍ത്താവ് അശ്വേന്ദ്ര മരിച്ചത്. ഇയാളുടെ മരണത്തില്‍ സര്‍ക്കാര്‍ നല്‍കിയ 2.75 ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങാനാണ് അവര്‍ ബാങ്കില്‍ എത്തിയത്. രാവിലെ മുതല്‍ വരി നിന്ന യുവതി ഉച്ചക്കുശേഷം നാലോടെയാണ് പ്രസവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."