ഇവര്‍ മേളയുടെ നക്ഷത്രങ്ങള്‍
തേഞ്ഞിപ്പലം: കേരളത്തിന്റെ കായിക കൗമാരം നാലു നാള്‍ നിറഞ്ഞാടിയ ട്രാക്കിലും ഫീല്‍ഡിലും ഒടുവില്‍ നാളെയുടെ നക്ഷത്രങ്ങള്‍ പിറന്നു. 60ാമത് സ്‌കൂള്‍ കായികോത്സവത്തില്‍ ഒന്‍പത് വ്യക്തിഗത ചാംപ്യന്‍മാരാണ് ഉദിച്ചുയര്‍ന്നത്. സീനിയര്‍ പെണ്‍കുട്ടികളില്‍ മൂന്നും സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ രണ്ടും മറ്റു വിഭാഗങ്ങളിലായി ഓരോരുത്തരുമാണ് വ്യക്തിഗത ചാംപ്യന്‍പട്ടം നേടിയത്. രണ്ടു വ്യക്തിഗത ചാംപ്യന്‍മാരെ ഉഷ സ്‌കൂള്‍ സൃഷ്ടിച്ചപ്പോള്‍ മാര്‍ബേസിലും കോതമംഗലവും രണ്ടു പേരെ വീതം സമ്മാനിച്ചു.
സീനിയര്‍ ആണ്‍കുട്ടികള്‍
ബിബിന്‍ ജോര്‍ജ് (മൂന്ന് സ്വര്‍ണം, 15 പോയിന്റ്, കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് എറണാകുളം)
ജൂനിയര്‍ പെണ്‍കുട്ടികള്‍
സി ചാന്ദിനി (മൂന്നു സ്വര്‍ണം, 15 പോയിന്റ്, കല്ലടി സ്‌കൂള്‍, പാലക്കാട്)
സീനിയര്‍ പെണ്‍കുട്ടികള്‍
അബിത മേരി മാനുവല്‍ (രണ്ടു സ്വര്‍ണം, ഒരു വെള്ളി, 13 പോയിന്റ്, ഉഷ സ്‌കൂള്‍, കോഴിക്കോട്)
സി ബബിത (രണ്ടു സ്വര്‍ണം, ഒരു വെള്ളി, 13 പോയിന്റ്, കല്ലടി സ്‌കൂള്‍, പാലക്കാട്)
പി.വി വിനി (രണ്ടു സ്വര്‍ണം, ഒരു വെള്ളി, 13 പോയിന്റ്, മുണ്ടൂര്‍ സ്‌കൂള്‍ പാലക്കാട്)
ജൂനിയര്‍ ആണ്‍കുട്ടികള്‍
അഭിഷേക് മാത്യു (രണ്ടു സ്വര്‍ണം, ഒരു വെള്ളി, മൂന്നു പോയിന്റ്, കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ്,എറണാകുളം)
സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍
എല്‍ഗ തോമസ് (രണ്ടു സ്വര്‍ണം, 10 പോയിന്റ്, ഉഷ സ്‌കൂള്‍, കോഴിക്കോട്)
സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍
വാരിഷ് ബോഗി മയൂം (രണ്ടു സ്വര്‍ണം, 1 വെള്ളി, 13 പോയിന്റ്, കോതമംഗലം സെന്റ് ജോര്‍ജ്, എറണാകുളം)
എം.ടി ശ്രീരാഗ് (രണ്ടു സ്വര്‍ണം, 1 വെള്ളി, അതാളൂര്‍ കെ.എം.എന്‍.എസ്.എസ്.യു.ഇ.എം.എച്ച്.എസ്, മലപ്പുറം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."