HOME
DETAILS

പ്രകൃതി സൗഹൃദ ക്യാരി ബാഗ് വിതരണം മാതൃകയായി

  
backup
December 07, 2016 | 5:52 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%97

മാള: സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍ നടത്തുന്ന പ്രകൃത സൗഹൃദ പേപ്പര്‍ ക്യാരി ബാഗ് വിതരണം മാതൃകയാകുന്നു. പരിസരങ്ങള്‍ പ്ലാസ്റ്റിക്ക് ക്യാരി ബാഗില്‍ നിന്നും മുക്തമാക്കുന്നതിന് വേണ്ടിയാണ് മാള സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിലെ വളണ്ടിയര്‍മാര്‍ ഈ സേവനം നടത്തുന്നത്. സ്‌കൂളില്‍ നടക്കുന്ന മാള വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് എത്തുന്നവരില്‍ നിന്നും പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ വാങ്ങി പകരം പേപ്പര്‍ ക്യാരി ബാഗുകള്‍ നല്‍കുന്നതിനായി നിരവധി എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് തയ്യാറായി നില്‍ക്കുന്നത്. ഇവര്‍ തന്നെ ഏറ ദിവസങ്ങള്‍ കൊണ്ട് തയ്യാറാക്കിയ നൂറ്കണക്കിന് പേപ്പര്‍ ക്യാരി ബാഗുകളാണ് പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്ക് പകരമായി നല്‍കുന്നത്. വിദ്യാര്‍ഥികളുടെ ഈ താല്‍പര്യം കണ്ടറിഞ്ഞ നിരവധിപേര്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. ഇവരില്‍ ചിലര്‍ തുണിയില്‍ തയ്യാറാക്കുന്ന ക്യാരിബാഗുകള്‍ അടക്കം എന്‍.എസ്.എസ് യൂണിറ്റിന് എത്തിച്ചു കൊടുക്കുന്നുണ്ട്. ഇതുകൂടാതെ വിദ്യാലയത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനത്തില്‍ മിടുക്കരായ കുട്ടികളെ സഹായിക്കുന്നതിനായി 400 ഓളം നോട്ടുബുക്കുകള്‍ ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. അവോയ്ഡ് പ്ലാസ്റ്റിക്, സേവ് അവര്‍ എര്‍ത്ത് എന്ന പദ്ധതിയാണ് എന്‍.എസ്.എസ് യൂണിറ്റ് നടപ്പാക്കുന്നത്. ജില്ലാ- സംസ്ഥാന കേരള സ്‌കൂള്‍ കലോത്സവങ്ങള്‍ക്കും ഈ മാതൃക പിന്‍തുടര്‍ന്നാല്‍ വലിയൊരു സന്ദേശം ജനങ്ങളില്‍ എത്തിക്കാമെന്നാണ് ഇവരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നവരുടെ അഭിപ്രായം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വളരെ നന്മ നിറഞ്ഞ തീരുമാനം': കെ. മുരളീധരനെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  14 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  14 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  14 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  14 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  14 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  14 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  14 days ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  14 days ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  14 days ago
No Image

സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ലഹരിവേട്ട 'ഓപ്പറേഷന്‍ തണ്ടര്‍'; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

Kerala
  •  14 days ago