HOME
DETAILS

നോട്ടു നിരോധനം; ഭിക്ഷാടക സംഘങ്ങളെ കാണാനില്ല

  
backup
December 07 2016 | 05:12 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%9f%e0%b4%95

കുന്നംകുളം: നോട്ടു നിരോധനം നഗരത്തില്‍ ഭിക്ഷാടക സംഘങ്ങളെ കാണാനില്ല. 500, 1000 രൂപ നോട്ടുകളുടെ നിരോധനം മൂലം വന്‍കിട-ചെറുകിട കച്ചവടക്കാരും സാധാരണ ജനങ്ങളും ഉള്‍പ്പടെ ദുരിതത്തിലായവരുടെ പട്ടികയില്‍ വിട്ടുപോയിരുന്ന വിഭാഗമായിരുന്നു നഗരത്തിലെ ഭിക്ഷാടക സംഘങ്ങള്‍.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സസുഖം വാണിരുന്ന ഭിക്ഷാടക സംഘങ്ങള്‍ നോട്ടു നിരോധനത്തെ തുടര്‍ന്ന് നഗരംവിട്ടതായാണ് സൂചന. കുന്നംകുളം ബസ് സ്റ്റാന്‍ഡ് പരിസരവും മറ്റുംകേന്ദ്രീകരിച്ചു ഭിക്ഷാടനം നടത്തിയവരെയാണ് നോട്ടു നിരോധനത്തെ തുടര്‍ന്ന് കാണാതായിരിക്കുന്നത്.
നോട്ടു നിരോധനത്തിന് മുമ്പ് ഒരു രൂപ നാണയം പോലും വാങ്ങാന്‍ മടി കാണിചിരുന്ന ഇക്കൂട്ടര്‍ നോട്ടുകള്‍ പിന്‍വലിച്ചതോടെ കഷ്ടത്തിലായി. നോട്ടുകള്‍ മാറിയെടുക്കാനുള്ള ബുദ്ധിമുട്ട് ഓര്‍ത്ത് പലരുംചില്ലറകള്‍ നല്‍കാതെയായി. എന്നാല്‍ നിരോധിച്ച 500,1000രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പലരും നിവര്‍ത്തിയിലാതെവന്നപ്പോള്‍ ഭിക്ഷാടക സംഘങ്ങള്‍ക്ക് വെച്ചു നീട്ടിയെങ്കിലും കാര്യം മനസിലാക്കിയ സംഘങ്ങള്‍ പിന്നീട് നോട്ടുകള്‍ നിരസിച്ചുതുടങ്ങി. കൃത്യമായി കണക്കു സൂക്ഷിക്കുന്നവര്‍ക്കും ബാങ്ക് അക്കൗണ്ടുള്ളവര്‍ക്കുംവരെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കടമ്പകള്‍ ഒത്തിരികടക്കണമെന്നിരിക്കെ ഒരു നേരത്തെ അന്നത്തിനു വേണ്ടി മറ്റുള്ളവരുടെ മുന്നില്‍കൈ നീട്ടുന്ന ഇവരുടെകാര്യം പറയേണ്ടതില്ല. വികലാംഗരും മാനസികവൈകല്യമുള്ളവരും ഉള്‍പ്പടെയുള്ളവര്‍ നഗരത്തില്‍ ഭിക്ഷാടനം നടത്തുന്നുണ്ട്. എന്നാല്‍ചില ഭിക്ഷാടന മാഫിയകള്‍ക്ക് വേണ്ടി പണിയെടുക്കുന്നവരു ഇക്കൂട്ടര്‍ക്കിടയില്‍ സജീവമാണ്. നോട്ടു നിരോധനം മനസിലാക്കിയ ഒരുവിഭാഗം ആള്‍ക്കാര്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ നഗരംവിട്ടു. ഭിക്ഷാടനം അല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാത്ത ചിലര്‍ കുറച്ചു നാള്‍കൂടി നഗരത്തില്‍ തുടര്‍ന്നെങ്കിലും മാറ്റമില്ലാത്തതിനാല്‍ പിന്‍വാങ്ങുകയായിരുന്നു.
നോട്ടു നിരോധനം ജനങ്ങള്‍ക്കിടയില്‍വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെ ഒറ്റരൂപ നാണയം പോലും ശ്രദ്ധയോടെ ചിലവാക്കാന്‍ ശ്രമിച്ചു. ഇതോടെ പുതിയ നോട്ടുകള്‍എത്തി പ്രതിസന്ധി പരിഹരിക്കാതെ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് ഭിക്ഷാടകസംഘങ്ങളുടെ കൂട്ടമായ ഈ പിന്‍വാങ്ങലിനു പിന്നിലുള്ളത്. പുതിയ നോട്ടുകളും ചില്ലറ പൈസകളും ഇല്ലാത്തതിനാല്‍ ചെറുകിട കച്ചവട സ്ഥാപനങ്ങളിലും ഭിക്ഷാടനത്തിന് ആരുംതന്നെ എത്തുന്നില്ലെന്നാണ് നഗരത്തിലെവ്യാപാരിയും പൊതു പ്രവര്‍ത്തകനുമായ സുബ്രമണ്യന്‍ പറഞ്ഞത്. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്‌സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി ഭിക്ഷാടകസംഘങ്ങളാണ് നഗരത്തില്‍ തമ്പടിച്ചിരുന്നത്. മയക്കുമരുന്ന് ഉള്‍പടെയുള്ള ലഹരിവസ്തുക്കളുടെ വിപണനവും മോഷണവും മറ്റും ഇവരിലൂടെ നഗരത്തില്‍വ്യാപകമായിരുന്നു. ഈ സാഹചര്യത്തില്‍ നോട്ടു നിരോധനം മൂലംഉണ്ടായ ഭിക്ഷാടകസംഘങ്ങളുടെ പിന്‍വാങ്ങല്‍ നഗരത്തിനു വലിയ ആശ്വാസമായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago