HOME
DETAILS

അണപ്പാട് പാലം ജീര്‍ണാവസ്ഥയില്‍; ദുരന്തത്തിനു മുന്‍പ് നടപടി വേണം

  
backup
December 07, 2016 | 6:08 AM

%e0%b4%85%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d

മലയിന്‍കീഴ്: ഊരൂട്ടമ്പലം റോഡിലുള്ള ഒരുനൂറ്റാണ്ടു പഴക്കമുള്ള അണപ്പാട് പാലം ജീര്‍ണാവസ്ഥയില്‍. പാലം എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞ് വീഴാമെന്ന സ്ഥിതിയിലാണ്. വെള്ളപ്പൊക്കമുണ്ടായാല്‍ പാലം ഒലിച്ചുപോകുകയോ തകരുകയോ ചെയ്യും. പാലത്തിന്റെ അടിഭാഗത്ത് നിന്ന് കോണ്‍ക്രീറ്റിനുള്ളില്‍ നിന്നുള്ള കമ്പികള്‍ ഇളകിമാറിയിട്ടുണ്ട്.
പാലത്തിന്റെ അടിസ്ഥാന കരിങ്കല്‍ കെട്ടുകളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പ്ലാറ്റ്‌ഫോം കല്ലുകള്‍ 2011 ലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയി. പാലത്തിന് ചുവട്ടില്‍ നിന്നും അനധികൃതമായി മണ്ണ് മാറ്റിയതായിരുന്നു കാരണം. ഇരുവശത്തുമുള്ള കരിങ്കല്‍ കെട്ടിന്റെ ബലത്തിലാണ് പാലം ഇപ്പോള്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ടാര്‍സണ്‍ ലോറി ചരക്കുമായി പാലം കടന്നു പോയപ്പോള്‍ അടിത്തട്ടിലെ കമ്പി ഉഗ്രശബ്ദത്തോടെ ഇളകിമാറിയെന്നു പരിസരവാസികള്‍ പറഞ്ഞു.
ബാലരാമപുരം, നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പുറമേ തിരുവനന്തപുരം ഭാഗത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് പോകാനും ഡ്രൈവര്‍മാര്‍ മലയിന്‍കീഴ്-ഊരൂട്ടമ്പലം റോഡാണ് തിരഞ്ഞെടുക്കാറുള്ളത്. ഹെവി വാഹനങ്ങള്‍ ലോഡുമായി പോകുന്നത് നിയന്ത്രിക്കാന്‍ മുന്‍കരുതലില്ലാത്തതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത സാധനങ്ങള്‍ കൊണ്ടുപോകുന്നതും ഇതുവഴിയാണത്രേ. അപകടം സംഭവിക്കുന്നത് വരെ കാത്തു നില്‍ക്കാതെ പുതിയ പാലം നിര്‍മാണത്തിന് അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago