കണ്ടല്‍ പഠനയാത്രയും വനവല്‍ക്കരണ പരിപാടിയും
കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന നമുക്കുവേണ്ടി മണ്ണിനുവേണ്ടി കാമ്പയിന്റെ ഭാഗമായി കണ്ടല്‍ പഠനയാത്രയും കണ്ടല്‍ വനവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കും.
എട്ടിന് രാവിലെ 10.30 ന് ആയിരംതെങ്ങ് കണ്ടല്‍വനത്തിലാണ് പഠനപരിപാടി സംഘടിപ്പിക്കുന്നത്.ഗവ. വെല്‍ഫെയര്‍ യു.പി.സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികളാണ് ആദ്യഘട്ടത്തില്‍ പങ്കെടുക്കുന്നത്. 11 ന് രാവിലെ 8.30 ന് ചാമ്പക്കടവില്‍ കണ്ടല്‍ വനവല്‍ക്കരണ പരിപാടിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമാകും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി കണ്ടല്‍ത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നട്ട കണ്ടല്‍ച്ചെടികള്‍ സംരക്ഷിച്ചുകൊണ്ടാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നതെന്ന് കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത്മിഷ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."