തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടത്തിനുള്ള ആഹ്വാനവുമായി ജിസിസി ഉച്ചകോടിക്ക് ഉജ്ജ്വല സമാപനം
മനാമ: ഗള്‍ഫ് മേഖലയില്‍ വര്‍ധിച്ച് വരുന്ന തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്തും വിവിധ കര്‍മ പദ്ധതികള്‍ സമര്‍പ്പിച്ചും 37 ാമത് ജിസിസി ഉച്ചകോടി ബഹ്‌റൈനില്‍ സമാപിച്ചു.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ നടന്ന ഉച്ചകോടിയില്‍ കഴിഞ്ഞ ദിവസം തീവ്രവാദ വിരുദ്ധ പോരാട്ടങ്ങള്‍ ശക്തമാക്കാനും ഗള്‍ഫ് മേഖലയെ സുരക്ഷിതമാക്കാനുമുള്ള ചര്‍ച്ചകളാണ് പ്രധാനമായും നടന്നത്.
ജി സി സി രാഷ്ട്രങ്ങളെ വലയം ചെയ്തു നില്‍ക്കുന്ന എല്ലാ സുരക്ഷാ അപകടങ്ങളേയും നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനു കഴിഞ്ഞ മാസം ബഹ്‌റൈനില്‍ നടന്ന അറബ് സെക്യൂരിറ്റി സൈനികാഭ്യാസത്തിനു സാധ്യമായിട്ടുണ്ടെന്ന് ബഹ്‌റൈന്‍ രാജാവ് മദ് ബിന്‍ ഇസാ അല്‍ ഖലീഫ വ്യക്തമാക്കി.
വികസനം, പുരോഗതി , അഭിവൃദ്ധി എന്നിവ കാത്തു സൂക്ഷിക്കുന്നതിനും തീവ്രവാദത്തേയും ഭീകര വാദത്തേയും വിജയകരമായി പ്രതിരോധിക്കുന്നതിനും കഴിഞ്ഞ കാലങ്ങളിലെല്ലാം ജി സി സി രാഷ്ട്രങ്ങള്‍ക്കു സാധ്യമായിട്ടുണ്ട്. തുടര്‍ന്നും യോജിച്ചുള്ള പോരാട്ടങ്ങള്‍ മേഖലയുടെ സുരക്ഷക്കാവശ്യമാണെന്നും അദ്ധേഹം വ്യക്തമാക്കി. ഇതിന് മറ്റു അംഗങ്ങളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
സുരക്ഷയും വികസനവും പരസ്പര ബന്ധിതമാണ്. സുരക്ഷാ, പ്രതിരോധ മേഖലകളില്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ കാലോചിതമാക്കിക്കൊണ്ട് ഗള്‍ഫ് രാജ്യങ്ങളേയും ജനതയേയും ഭീകരവാദത്തില്‍ നിന്നു സംരക്ഷിക്കാനും കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കാനും നടപടികള്‍ ഉണ്ടാവണമെന്നും അദ്ധേഹം അഭ്യര്‍ത്ഥിച്ചു.
സൗദി ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ ഭാവിയെ കൂടുതല്‍ വികസ്വരമാക്കും. ഭാവി വാഗ്ദാനങ്ങളായിത്തീരുന്ന നാഴികക്കല്ലുകളായിരിക്കും ആറു രാഷ്ട്ര നേതാക്കള്‍ ഒത്തുചേരുന്ന ഈ വേദിയെന്നും രാജാവ് ചൂണ്ടിക്കാട്ടി.
ആഴത്തില്‍ വേരുകളുള്ള സ്‌നേഹ ബന്ധത്തിന്റെ പേരില്‍ സഹോദര രാഷ്ട്രങ്ങളുടെ തലവന്‍മാരേ സ്വീകരിക്കുന്നതായും രാജാവ് പറഞ്ഞു.
മേഖലയിലും ലോകത്താകമാനവും സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനുള്ള ലക്ഷ്യങ്ങളാണ് ജി സി സി ഐക്യത്തിന്റെ ആത്യന്തിക നേട്ടം. മേഖലയിലെ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍, രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള വിദേശ കൈകടത്തല്‍ എന്നിവയക്കു രാഷ്ട്രീയ പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ ജി സി സിക്കു നിര്‍ണായക പങ്കു വഹിക്കാനുണ്ട്.
സാമ്പത്തിക വളര്‍ച്ച, പൗരന്‍മാരുടെ അഭിവൃദ്ധി, ഉയര്‍ന്ന ജീവിത നിലവാരം എന്നിവ ഉറപ്പു വരുത്തുന്നതിനു ജി സി സി അംഗരാഷ്ട്രങ്ങളുടെ സംഘടിത മുന്നേറ്റം ആവശ്യമാണ്. ആഗോള സാമ്പത്തിക അന്തരീക്ഷത്തിനനുസൃതമായി അംഗരാഷ്ട്രങ്ങള്‍ക്കനുയോജ്യമായ സങ്കേതങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഇക്കണോമിക് ഡവലപ്‌മെന്റ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ രാജാവ് അഭിവാദ്യം ചെയ്തു.
സുസ്ഥിര വികസന കാഴ്ചപ്പാടില്‍ ഊന്നിക്കൊണ്ട് ഉല്‍പ്പാദനക്ഷമത, മല്‍സരക്ഷമത എന്നിവ ത്വരിതപ്പെടുത്തുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് നിസ്സീമമാണ്.
ജി സി സി യുടെ പ്രമേയങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനും പ്രവര്‍ത്തനങ്ങള്‍ ഫലപ്രമാക്കുന്നതിനും സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, ജന. സെക്രട്ടറിയറ്റ് സ്റ്റാഫ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും രാജാവ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഉച്ചകോടിയില്‍ അധ്യക്ഷ പദം അലങ്കരിച്ച സൗദി രാജാവ് അബ്ദുല്ലസീസ് അല്‍ സൗദിന് ഹമദ് രാജാവ് നേരത്തെ ആശംസകളറിയിച്ചിരുന്നു.
ലോകത്തിലെ എല്ലാ രാജ്യങ്ങളേയും ബാധിക്കുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നത് കൂടിയായിരുന്നു ഈ സമ്മേളനം. ജി സി സി രാഷ്ടങ്ങളുടെ ഉയര്‍ന്ന തലത്തിലുള്ള സഹകരണം സൃഷ്ടിക്കുന്ന വിജയക്കുതിപ്പ് അന്താരാഷ്ട്ര സാഹചര്യങ്ങളിലും പ്രതിഫലിക്കുന്നതായിരിക്കുമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ഉച്ചകോടിയുടെ മുന്‍ ഗണനാ ക്രമമനുസരിച്ച് അംഗരാഷ്ട്രങ്ങള്‍ക്കിടയിലെ തന്ത്രപ്രധാനമായ നയതന്ത്ര കാര്യങ്ങള്‍, വിവിധ പദ്ധതികള്‍ സംബന്ധിച്ച അവതരണം, സാമ്പത്തിക കരാറുകള്‍ എന്നിവയോടൊപ്പം, ജി സി സി പൊതു കമ്പോളം, വൈദ്യുതി, ശുദ്ധജല ഗ്രിഡ്, കസ്റ്റംസ് യൂണിയന്‍, ആധുനിക ടെലി കമ്യൂണിക്കേഷന്‍, ഗതാഗത ശൃംഖല തുടങ്ങി വിവിധ മേഖലകളിലെ സഹകരണങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."