കാന്തപുരത്തിന്റെ കാപട്യങ്ങളെ രാഷ്ട്രീയ നേതൃത്വം തിരിച്ചറിയണം: എസ്.കെ.എസ്.എസ്.എഫ്
കളമശേരി: ജില്ലയിലും സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗം സ്വീകരിച്ച നിലപാടുകളെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രത്യേകിച്ച് സാമുദായിക രാഷ്ട്രീയ നേതൃത്വം വിശകലനത്തിന് വിധേയമാക്കണമെന്നും അവരുടെ കാപട്യങ്ങളെ തിരിച്ചറിയണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങളും ജനറല്‍ സെക്രട്ടറി പി.എം ഫൈസലും അഭിപ്രായപ്പെട്ടു.
കാന്തപുരം പരസ്യമായി തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത സ്ഥാനാര്‍ഥികള്‍ വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടത് രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയണം.
തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ചില സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ പരസ്യനിലപാടെടുക്കുകയും അതിന് വേണ്ടി ദീനിനേയും ദീനി ചിഹ്നങ്ങളെയും ദുരുപയോഗം ചെയ്യുകയും ചെയ്ത കാന്തപുരത്തിന് വിഘടിത ഗ്രൂപ്പിന്റെ പോലും നേതാവായി തുടരാന്‍ അര്‍ഹതയില്ലാതായിരിക്കുകയാണ്.
ആത്മീയ തട്ടിപ്പുകളിലൂടെയും വിശ്വാസ ചൂഷണങ്ങളിലൂടെയും രാഷ്ട്രീയ ലാഭത്തിന് ദീനിനെ ഉപയോഗപ്പെടുത്തലിലൂടെയും സമൂഹത്തില്‍ പരിഹാസ്യനായ കാന്തപുരം പണ്ഡിത വേഷം അഴിച്ച്‌വെച്ച് വിശ്വാസി കേരളത്തോട് മാപ്പ് പറയണമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്വാതികരായ പണ്ഡിതരെയും സമസ്തയേയും അവഹേളിക്കുകയും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും ചെയ്ത കാന്തപുരം പ്രവാചകനെപോലും ദുരുപയോഗം ചെയ്ത സംഭവം വിശ്വാസികള്‍ക്ക് അങ്ങേയറ്റം വേദനയുണ്ടാക്കിയ സംഭവങ്ങളാണെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."