HOME
DETAILS
MAL
നഗരസഭ പ്രമേയം പാസാക്കി
backup
May 21 2016 | 20:05 PM
തൃപ്പൂണിത്തുറ: അമോണിയ ചോര്‍ന്ന സംഭവത്തില്‍ തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി.
നിയമം കാറ്റില്‍ പറത്തിക്കൊണ്ട് ബാര്‍ജുകള്‍ നടത്തുന്ന സഞ്ചാരം ജില്ലാ കലക്ടര്‍, ഫാക്ട് ഉദ്യോഗസ്ഥന്മാര് എന്നിവരെ വിളിച്ചുകൂട്ടി ആശങ്കകള്‍ അറിയിക്കും. ടണ്‍ കണക്കിന് അമോണിയയും മറ്റ് രാസപദാര്‍ത്ഥങ്ങളുമായി പോകുന്ന ബാര്‍ജുകള്‍ക്ക് അകമ്പടിയായി വേണ്ടത്ര ടെക്നീഷ്യന്മാരെ ഉള്‍പ്പെടുത്തി പൈലറ്റ് വാഹനം വേണമെന്നും സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നും പകല്‍ സമയത്ത് മാത്രം ബാര്‍ജ് സര്‍വീസ് നടത്തുക എന്നുമാണ് പ്രമേയത്തില്‍ പരാമര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."