മൂന്നുപീടിക; ഗതാഗത കുരുക്കഴിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗതിയിലേക്ക്
കയ്പമംഗലം: തീരദേശ മേഖലയിലെ പ്രധാന വ്യാപാര നഗരമായ മൂന്നുപീടികയിലെ ഗതാഗത കുരുക്കഴിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗതിയിലേക്ക് നീങ്ങുന്നു. ഇതു സംബന്ധമായി വ്യാപാരികളും പൊതുജനങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ. വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആരോഗ്യകരമായ തീരുമാനങ്ങളുമായി ഏറെ മുന്നോട്ട് പോകാനുള്ള ഒരുക്കള്‍ക്ക് വഴി തെളിഞ്ഞു.
കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റുമാരും വ്യാപാരികളും ടാക്സി, ഓട്ടോറിക്ഷ യൂണിയന് തൊഴിലാളികളും പങ്കെടുത്ത യോഗത്തില്‍ മൂന്നുപിടികയുടെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സകല പിന്തുണയും നാട്ടുകാരടക്കമുള്ളവര്‍ വാഗ്ദാനം ചെയ്തു.
ബില്‍ഡിങ്ങ് പൊളിച്ച് മാറ്റാന്‍ പോകുന്ന വ്യാപാരികളുമായി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എയും കയ്പമംഗലം, പെരിഞ്ഞനം പ്രസിഡന്റുമാരായ ടി.വി. സുരേഷ് കുമാറും കെ.കെ. സച്ചിത്തും നേരില്‍ ചെന്നുകണ്ട് അനുവാദം ചോദിച്ചു. കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയ എം.എല്‍.എ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇരു പഞ്ചായത്തു പ്രസിഡന്റുമാരെയും ചുമതലപെടുത്തി.
കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ ദേശീയപാതയില്‍ ഇരിങ്ങാലക്കുട, പോട്ട സംസ്ഥാനപാത വന്നു ചേരുന്ന മൂന്നുപീടിക ടൗണിലെ കാലങ്ങളായുള്ള ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ യാത്രക്കാരുടെ വര്‍ഷങ്ങള്‍ നീണ്ട യാത്രാ ക്ലേശത്തിനാണ് പരിഹാരമാവാന്‍ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."