കശുവണ്ടിത്തൊഴിലാളികളുടെ ശമ്പളം: ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും
കൊല്ലം: നോട്ടുനിരോധനത്തെതുടര്‍ന്ന് വേതനം മുടങ്ങിയ കശുവണ്ടിത്തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.ടി.യു.സി(ജെ) ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം നല്‍കിയ ഹരജിയില്‍ ഇന്നു വാദം കേള്‍ക്കും.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍,റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജിയണല്‍ മാനേജര്‍,ചീഫ് സെക്രട്ടറി, സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകള്‍ എന്നിവരെ എതിര്‍കക്ഷികളാക്കി കെ.ടി.യു.സി(ജെ)സംസ്ഥാനജനറല്‍സെക്രട്ടറി എഴുകോണ്‍ സത്യനാണ് ഹരജി നല്‍കിയത്. അഞ്ചിനു വാദംകേട്ട കോടതി റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അഭിപ്രായം അറിയാനാണ് കേസ് ഇന്നത്തേക്കു മാറ്റിയത്.
തൊഴിലാളികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ബാങ്ക് ചെക്കോ അക്കൗണ്ടിലുള്ള നിക്ഷേപമോ സാധ്യമല്ല. ഒരു ഫാക്ടറി മാത്രമുള്ള ഉടമയ്ക്ക് ആഴ്ചയില്‍ നാലുലക്ഷത്തോളം രൂപ ശമ്പളയിനത്തില്‍ ചെലവാകും. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കുന്ന 24000 രൂപകൊണ്ടു ശമ്പളം കൊടുക്കാനാകാത്ത സ്ഥിതിയാണ്. ഒന്നരലക്ഷത്തോളം തൊഴിലാളികള്‍ക്കാണ് ശമ്പളം ലഭിക്കാത്തതെന്ന് ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."