മുജാഹിദ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം: എസ്.വൈ.എസ്
കോഴിക്കോട്: ആശയാദര്‍ശങ്ങളുടെ പേരില്‍ രണ്ടായി പിരിയുകയും ആദര്‍ശവ്യതിയാനം ആരോപിച്ച് 14 വര്‍ഷം രണ്ട് സംഘടനകളായി നിലയുറപ്പിക്കുകയും ചെയ്ത മുജാഹിദ് പ്രസ്ഥാനം ഇപ്പോള്‍ ഐക്യപ്പെടാനുണ്ടായ കാരണം സമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, ട്രഷറര്‍ കെ. മമ്മദ് ഫൈസി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങളുടെ അനുയായികളെ ഇക്കാലമത്രയും പറഞ്ഞു വിശ്വസിപ്പിച്ച കാരണങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ എന്നറിയാന്‍ സ്വന്തം അണികള്‍ക്കുള്ള അവകാശം പോലും ഇരുവിഭാഗം നേതാക്കളും നിഷേധിച്ചിരിക്കയാണ്.
ഐ.എസ് പോലുള്ള ഭീകര സംഘടനകളുമായി സലഫിസത്തിനുള്ള ബന്ധം പുറത്തുവരികയും ചില നേതാക്കള്‍ ചോദ്യം ചെയ്യപ്പെടുകയും മറ്റു ചിലര്‍ സംശയത്തിന്റെ നിഴലിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ ഐക്യമെന്നത് ഏറെ ശ്രദ്ധേയമാണ്.
പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) യുടേത് എന്ന് പറഞ്ഞ് വ്യാജകേശ പ്രദര്‍ശനവും ജലവിതരണവും നടത്തി വിശ്വാസികളെ വഞ്ചിക്കുന്ന കാരന്തൂര്‍ മര്‍കസിന്റെ നിലപാട് സ്വന്തം പത്രവും അണികളും തിരസ്‌കരിച്ചതിന്റെ തെളിവാണ് ഈ വര്‍ഷത്തെ കേശ പ്രദര്‍ശനത്തിന്റെ ദുര്യോഗം. വിഘടിത നേതാക്കള്‍ ദുരഭിമാനം മാറ്റിവച്ച് തെറ്റ് തിരുത്താന്‍ തയാറാവണമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."