ശരീഅത്തിനെതിരെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഫാസിസ്റ്റ് തന്ത്രങ്ങളെ
ആലുവ: ഇസ്‌ലാമിക ശരീഅത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് തന്ത്രങ്ങളെ കരുതിയിരിക്കണമെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസ്താവിച്ചു.
ന്യൂനപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തി ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള ഫാസിസ്റ്റ് നീക്കത്തിന്റെ ഭാഗമായിട്ടാണ് ഏക സിവില്‍കോഡും, ത്വലാക്ക്, മുത്തലാക്ക് വിഷയങ്ങളുടെ പേരില്‍ ആളികത്തിക്കാന്‍ ശ്രമിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പം നമുക്ക് തിരിച്ചുകിട്ടണമെന്നും അതിനായി സമൂഹം ഒന്നടങ്കം പ്രയത്‌നിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ശരീഅത്ത് അക്കാദമി സംഘടിപ്പിച്ച ഇശ്‌ഖേ റസൂല്‍ സംഗമത്തിന്റെ ഭാഗമായി ശരീഅത്ത് വിശദീകരണ മഹാ സമ്മേളനത്തിന്റെ ഇസ്‌ലാമിക ശരീഅത്തും ഏക സിവില്‍കോഡും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി ജനറല്‍ സെക്രട്ടറി അബ്ദു റഹ്മാന്‍ താനാരി അധ്യക്ഷത വഹിച്ചു. ശൈഖുനാ മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി ചേലക്കുളം സമ്മേളനം ഉദ്ഘാടനം ചെയ്തു.
അബ്ദുസ്സലാം മൗലവി ഓണമ്പിള്ളി, എം.എം അബൂബക്കര്‍ ഫൈസി കങ്ങരപ്പടി, മുഹമ്മദ് ദാരിമി പട്ടിമറ്റം, ഷിഹാബുദ്ദീന്‍ അല്‍ ഖാസിമി, അബ്ദുര്‍ റഹമാന്‍ ബാഖവി ചേലക്കുളം, മുഹമ്മദ് ഹബീബ് ബാഖവി, കെ.എം ബഷീര്‍ ഫൈസി, അഷറഫ് ഹുദവി, ഷമീര്‍ ബാഖവി, അബ്ദുള്‍ ജലീല്‍ ഫൈസി, ഇബ്രാഹിം മൗലവി, ഷാജഹാന്‍ അല്‍ ഖാസിമി, ഷാഹുല്‍ ഹമീദ് മാനാടത്ത്, കുഞ്ഞുമോന്‍ പയങ്ങാടി, ഹുസൈന്‍ ഹാജി, ഡോ. അബ്ബാസ്, ഹസ്സന്‍ ദാരിമി, അബ്ദുള്‍ സത്താര്‍ ബാഖവി, അബ്ദുറഹ്മാന്‍ മൗലവി പുറയാര്‍, അല്‍ ഹാഫിള് നിസാര്‍ ആലം അരാരി, അഷ്‌റഫ് കുന്നത്തേരി എന്നിവര്‍ സംസാരിച്ചു.
പി.എച്ച് മുസ്തഫ സ്വാഗതവും സിറാജ് മെഴുക്കാട്ടില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."