ജര്‍മനിയില്‍ ബുര്‍ഖ നിരോധനത്തിന് മെര്‍ക്കല്‍
ബെര്‍ലിന്‍: നാലാമതും അധികാരത്തിലെത്താന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ ബുര്‍ഖ നിരോധനം നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. അഭയാര്‍ഥികള്‍ക്ക് അനുകൂല നയം സ്വീകരിച്ചതിനെ തുടര്‍ന്ന് മെര്‍ക്കലിനെതിരേ ജനവികാരം ഉയര്‍ന്നിരുന്നു.
ജനപിന്തുണ വര്‍ധിപ്പിക്കാനാണ് മുന്‍ നിലപാടുകള്‍ മെര്‍ക്കല്‍ മാറ്റുന്നത്. അഭയാര്‍ഥി നയം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു പറഞ്ഞ അവര്‍ മുഖം പൂര്‍ണമായും മറയ്ക്കുന്ന ബുര്‍ഖ നിരോധിക്കുമെന്ന് സൂചന നല്‍കി. ജര്‍മനിയിലെ സാഹചര്യം അനുസരിച്ച് മുഖം പൂര്‍ണമായി മറക്കുന്നതിനോട് യോജിക്കാനാകില്ല. നിയമപരമായി ഇതു നിരോധിക്കാനാകുമോയെന്ന് പരിശോധിക്കുമെന്നും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയനെ അഭിസംബോധന ചെയ്യവെ അവര്‍ വ്യക്തമാക്കി. 2014 ല്‍ 96.7 ശതമാനത്തിന്റെ മികച്ച ഭൂരിപക്ഷത്തോടെയാണ് മെര്‍ക്കല്‍ ചാന്‍സലറായത്.
ഇസ്്‌ലാമിക വേഷങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം നേരത്തെയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇസ്‌ലാമിക വസ്ത്രങ്ങള്‍ പൊതുസ്ഥലത്ത് നിരോധിക്കുമെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ജെ മെസെയ്്ര്‍ പറഞ്ഞിരുന്നു. നെതര്‍ലന്റിലും കഴിഞ്ഞ നവംബറില്‍ ഡച്ച് എം.പിമാര്‍ ഇതുസംബന്ധിച്ച് വോട്ടെടുപ്പ് നടത്തിയിരുന്നു. ഫ്രാന്‍സില്‍ 2011 ല്‍ ബുര്‍ഖ നിരോധനം നടപ്പാക്കിയതിനു പിന്നാലെ യൂറോപ്പില്‍ ഇതേ വികാരം പ്രചരിക്കുന്നുണ്ട്. ബെല്‍ജിയം, ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലന്റിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ബുര്‍ഖ നിരോധനം നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."