അമ്പലപ്പുഴ ഉപജില്ലാ കലോത്സവത്തിന് സമാപനം; കരുവാറ്റ എന്‍.എസ്.എസ് ജേതാക്കള്‍
അമ്പലപ്പുഴ: മൂന്നു ദിവസങ്ങളായി നടന്ന അമ്പലപ്പുഴ ഉപജില്ലാ കലോത്സവത്തിനു സമാപനമായി. ആറ് വേദികളിലായി നടന്ന വിവിധ മത്സരങ്ങളില്‍ ഉപജില്ലയിലെ വിവിധ സ്‌ക്കുളുകളില്‍ നിന്നായി മൂവായിരത്തോളം പ്രതിഭകളാണ് മാറ്റുരച്ചത്.പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച് മിടുക്കുതെളിച്ച കുട്ടി താരങ്ങള്‍ വിധികര്‍ത്താക്കള്‍ക്ക് പോലും അത്ഭുതമായിരുന്നു. നൃത്ത മത്സരങ്ങളിലും നാടന്‍പ്പാട്ട് മത്സരവും അവതരിപ്പിച്ചപ്പോള്‍ പിഴവുകള്‍ നിരവധി ഉണ്ടായിരുന്നതായി വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
കലോത്സവത്തില്‍ 120 പോയിന്റോടെ കരുവാറ്റ എന്‍.എസ്.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 92 പോയിന്റൊടെ പുറക്കാട് എസ്.എന്‍.എം.എച്ച് രണ്ടാം സ്ഥാനവും 84 പോയിന്റോടെ അമ്പലപ്പുഴ ഗവ: മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 152 പോയിന്റോടെ പുറക്കാട് എസ്.എന്‍.എം എച്ച്.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 115 പോയിന്റ് നേടി അമ്പലപ്പുഴ മോഡല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 86 പോയിന്റ് നേടി കാക്കാഴം എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. 63 പോയിന്റ് നേടി പുറക്കാട് എസ്.വി.ഡി യു.പി.എസ്, നീര്‍ക്കുന്നം എസ്.ഡി.വി.ജി യു.പി.എസ് ,കാക്കാഴം എസ്.എന്‍.വി ടി.ടി.ഐ എന്നീ സ്‌കുളുകള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 54 പോയിന്റ് നേടി അമ്പലപ്പുഴ ഗവ.എച്ച്.എസ്.എസും പൊത്തപ്പള്ളി കെ.കെ.വി.എം എച്ച്.എസ്.എസും രണ്ടാം സ്ഥാനം കരസ്ഥമാക്കി. 51 പോയിന്റ് നേടിയ അമ്പലപ്പുഴ എം.ടി യു.പി എസാണ് ഒന്നാം സ്ഥാനത്ത്.എല്‍.പി വിഭാഗത്തില്‍ 49 പോയിന്റു നേടി എല്‍.എഫ് എല്‍.പി.എസ് ഒന്നും, 46 പോയിന്റോടെ കാക്കാഴം എസ്.എന്‍.വി ടി.ടി.ഐ രണ്ടും 45 പോയിന്റ് നേടി പോത്തപ്പള്ളി എല്‍.പി.എസ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സംസ്‌കൃതം യു.പി വിഭാഗത്തില്‍ 71 പോയിന്റ് നേടി പൊത്തപ്പള്ളി എം.യു എല്‍.പി.എസ് ഒന്നും കാക്കാഴം എസ്.എന്‍.വി.ടി.ടി രണ്ടും പല്ലന കെ.എ.എം യു.പി.എസ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹൈസ്‌കൂള്‍ അറമ്പിക് കലോത്സവത്തില്‍ പുറക്കാട് എസ്.എന്‍.എം എച്ച്.എസ്.എസ് ഒന്നും കാക്കാഴം ജി.എച്ച്.എസ് രണ്ടും അമ്പലപ്പുഴ കെ.കെ കുഞ്ചു പിള്ള മൂന്നും സ്ഥാനം കരസ്ഥമാക്കി.
ഇന്നലെ വൈകിട്ട് നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ ഉദ്ഘാടനം ചെയ്യ്തു. ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്റ് ശ്രീജ രതീഷ് അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ലാല്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ ആര്‍ കണ്ണന്‍ ,എം ഇ ഒ കൃഷ്ണദാസ് ,ഗ്രാമ പഞ്ചാഗത്തംഗം ശോഭ ബാലന്‍ ,ബി.രമാദേവി ,സബിത ,ശ്യാംലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."