ഉദ്ഘാടനം ഇന്ന്
മുഹമ്മ: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പരിപാടിയുടെ കഞ്ഞിക്കുഴി പഞ്ചായത്തുതല ഉദ്ഘാടനം ഇന്ന് നടക്കും. അഞ്ച് പദ്ധതികള്‍ പരിപാടിയുടെ ഭാഗമായി നടപ്പാക്കും. പഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ഞിക്കുഴി പയറിന്റെ തൈകള്‍ വിതരണം ചെയ്യും. പഞ്ചായത്തിലെ മുഴുവന്‍ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കല്‍, ജൈവ മാലിന്യ സംസ്‌ക്കരണത്തിന് 4000 ഭവനങ്ങളില്‍ കമ്പോസ്റ്റ് പിറ്റ്, മഴവെള്ള സംഭരണത്തിനായി 250 കിണര്‍ റീച്ചാര്‍ജ്ജ് ,200 പുതിയ കിണര്‍ നിര്‍മ്മാണം എന്നിവയാണ് മറ്റ് പദ്ധതികള്‍. 2 മണിക്ക് എസ്.എന്‍ കോളേജിനു സമീപം നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജു, റോഷ്‌നി സുനില്‍, ടി.ജി ഗോപിനാഥന്‍, വി പ്രസന്നന്‍, പി അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."