അവഗണന പേറി തുറവൂര്‍ ജല അതോറിറ്റി ഓഫിസ്
തുറവൂര്‍: ജപ്പാന്‍ ശുദ്ധജല പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തുറവൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ ആരംഭിച്ച ജല അതോറിറ്റി സബ് ഓഫിസിന് അവഗണന ഇവിടെ രണ്ട് വര്‍ഷമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഓഫിസില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന് പരാതികള്‍ ഉയരുന്നു.
തുറവൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഓഫിസ് തുടങ്ങിയപ്പോള്‍ ലക്ഷങ്ങള്‍ മുടക്കി ഫര്‍ണിച്ചര്‍, ലോക്കര്‍ എന്നി സൗകര്യങ്ങളൊരുക്കി നല്‍കിയിരുന്നു.
കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ 42000 ഗുണഭോക്താക്കള്‍ക്കാണ് ഈ സബ് ഓഫീസിന്റെ സേവനം ലഭിക്കുന്നത് പുതിയ കണക്ഷന്‍ നല്‍കുക, വാട്ടര്‍ ബില്‍ അടയ്ക്കുക, പൈപ്പുകള്‍ പൊട്ടുമ്പോള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തുക എന്നിങ്ങനെയുള്ള ലക്ഷ്യത്തോടെയാണ് ഓഫിസ് ആരംഭിച്ചത്. ഇതെല്ലാം ചേര്‍ത്തലയിലെ ഓഫിസിന് ആ ശ്രയിച്ചായിരുന്ന് മുമ്പ് നടത്തിയിരുന്നത്.
എന്നാല്‍ തുറവൂര്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍വത്കരണം നടക്കാത്തതിനാല്‍ ബില്‍ അടയ്ക്കുന്നതിനോ പുതിയ കണക്ഷന്‍ എടുക്കുന്നതിനോ ഇപ്പോള്‍ കഴിയാത്ത സ്ഥിതിയാണ് ഈ ഓഫീസിലേക്ക് വാഹനം പോലും അനുവദിച്ചിട്ടില്ല.
കുടിവെള്ള മോഷണം, പുതിയ കണക്ഷന്‍, പൈപ്പുകളുടെ അറ്റകുറ്റപണി എന്നിവയ്ക്കായി ഉദ്യോഗസ്ഥര്‍ക്കുസ്ഥലം സന്ദര്‍ശിക്കാന്‍ കൃത്യസമയത്ത് നടക്കുന്നില്ല. ചേര്‍ത്തലയില്‍ നിന്നും വാഹനം എത്തിയെങ്കില്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തിലുള്ള ജോലികള്‍ ചെയ്യാന്‍ കഴിയുന്നുള്ളു.
ഒരു അസിസ്റ്റന്റ് എന്‍ജിനീയര്‍, മൂന്ന് ഓവര്‍സീയര്‍, മറ്റു ജീവനക്കാര്‍ അറ്റകുറ്റപ്പണിക്കായി പ്ലംബര്‍, ടെക്‌നീഷ്യന്മാര്‍ എന്നിവരാണ് ഓഫിസിലുള്ളത് ഇനിയെങ്കിലും തുറവൂര്‍ വാട്ടര്‍ അതോറിറ്റി ഓഫിസിനോടുള്ള അവഗണന അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."