HOME
DETAILS
MAL
കുട്ടികളെ വളര്‍ത്താന്‍ അവസരം
backup
December 07 2016 | 20:12 PM
ആലപ്പുഴ : അച്ഛനും അമ്മയ്ക്കും പല കാരണങ്ങള്‍ കൊണ്ടും കൂടെ നിര്‍ത്താന്‍ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തില്‍ വളര്‍ത്തുന്നതിന് (പോറ്റി വളര്‍ത്തല്‍) അവസരം. സ്ഥാപനത്തില്‍ നിര്‍ത്താതെ കുട്ടികളെ സ്നേഹമയമായ കുടുംബാന്തരീക്ഷത്തില്‍ വളരാന്‍ അനുവദിക്കുകയാണ് പോറ്റി വളര്‍ത്തലിന്റെ ലക്ഷ്യം.
പോറ്റി വളര്‍ത്തല്‍ വഴി കുട്ടിയെ സ്വീകരിക്കാന്‍ താല്പര്യമുള്ളവര് ആലപ്പുഴ ജില്ലാ ശിശുസംരക്ഷണ യൂനിറ്റ്, ലത്തീന്‍ പള്ളി കോപ്ലക്സ്, കോണ്‍വെന്റ് സ്ക്വയര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0477- 2241644, ഇ-മെയില്‍: റരുൗമഹു്യ@ഴാമശഹ. രീാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."