HOME
DETAILS
MAL
വേളത്ത് തെരുവുനായ ആക്രമണം: രണ്ട് ആടുകളെ കടിച്ചു കൊന്നു
backup
December 08 2016 | 04:12 AM
കുറ്റ്യാടി: വേളത്ത് തെരുവ് നായകള്‍ രണ്ടു ആടുകളെ കടിച്ചു കൊന്നു. പെരുവയലിലെ നമ്പ്യാറത്ത് ഹസീനയുടെ ഗര്‍ഭിണിയായ ഒരാടും എട്ടു മാസം പ്രായമുള്ള മറ്റൊരാടിനെയുമാണ് തെരുവ് നായകള്‍ കഴിഞ്ഞ ദിവസം കടിച്ചു കൊന്നത്. കൂട്ടമായി എത്തിയ തെരുവ് നായ്ക്കള്‍ കൂടു തകര്‍ത്താണ് ആക്രമണം നടത്തിയത്. വേളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം രൂക്ഷമാണ്. പെരുവയലിലെ മമ്പറ മലയില്‍ കഴിഞ്ഞ ദിവസം ഒരു ആടിനെ തെരുവ് നായകള്‍ കൊന്നിരുന്നു. വളര്‍ത്തി മൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. പുലര്‍ച്ചെ യാത്ര ചെയ്യുന്നവരും, മദ്രസ വിദ്യാര്‍ഥികളും, പത്ര വിതരണം നടത്തുന്നവരുമാണ് തെരുവ് നായ ശല്യത്തിന് ഇരയാവുന്നത്. അതേസമയം തെരുവു നായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണാന്‍ പഞ്ചായത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."