കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാര്‍ കമ്പനി ജീവനക്കാര്‍ക്കിടയില്‍ ഹിജാബ് വിവാദം
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ കരാര്‍ കമ്പനി ജീവനക്കാര്‍ക്കിടയില്‍ ഹിജാബ് വിവാദം. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്ലിങ് ജോലികള്‍ പുതുതായി ഏറ്റെടുത്ത എയര്‍ഇന്ത്യയുടെ സഹോദര സ്ഥാപനമായ എയര്‍ ഇന്ത്യാ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിലെ(എ.ഐ.എ.ടി.എസ്.എല്‍) വനിതാ ജീവനക്കാര്‍ക്കാണ് ഹിജാബ് അനുവദിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നത്. കൗണ്ടര്‍ ജീവനക്കാരായ പെണ്‍കുട്ടികള്‍ക്ക് ജോലി സമയത്ത് ശിരോവസ്ത്രം അനുവദിക്കില്ലെന്ന് നിര്‍ദേശം ലഭിച്ചതായി തൊഴിലാളികള്‍ പറയുന്നു.
കമ്പനിയുടെ ഡ്യൂട്ടി മാനേജറില്‍ നിന്നാണ് നിര്‍ദേശം ജീവനക്കാര്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ എ.ഐ.എ.ടി.എസ്.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇത് നിഷേധിച്ചു.
കരിപ്പൂരില്‍ എ.ഐ.എ.ടി.എസ്.എല്‍ നേരിട്ട് കരാര്‍ ഏറ്റെടുത്തത് കഴിഞ്ഞയാഴ്ച മുതലാണ്. ഇവരുടെ ഉപകരാറില്‍ ദില്ലി ആസ്ഥാനമായുളള കുള്ളാര്‍ കമ്പനിയാണ് ഇതുവരെ ജോലികള്‍ ഏറ്റെടുത്ത് ചെയ്തിരുന്നത്.
കുള്ളാര്‍ കമ്പനിക്ക് കീഴില്‍ തൊഴിലാളികളായുണ്ടായിരുന്ന 450 പേരേയും എ.ഐ.എ.ടി.എസ്.എല്‍ ഏറ്റെടുത്തിട്ടുണ്ട്. ഇവരില്‍ കൗണ്ടര്‍ ജീവനക്കാരായ പെണ്‍കുട്ടികള്‍ക്കാണ് ജോലി സമയത്ത് ശിരോവസ്ത്രം പാടില്ലെന്ന് നിര്‍ദേശം ലഭിച്ചതായി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."