HOME
DETAILS
MAL
മത വിദ്വേഷ പ്രസംഗം; ശശികല ഹൈക്കോടതിയെ സമീപിച്ചു
backup
December 08 2016 | 18:12 PM
കാഞ്ഞങ്ങാട് : മത വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിന്റെ പേരില്‍ കേസെടുത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി. ശശികല ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ടെ അഡ്വ.സി ഷൂക്കൂര്‍ കാസര്‍കോട് ജില്ലാ പൊലിസ് മേധാവിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് ശശികലക്കെതിരേ പൊലിസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിക്കുകയില്ലെന്നും നേരത്തെ ശശികല വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വിപരീതമായാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."