HOME
DETAILS

നഗരത്തിലെ റോഡപകടങ്ങള്‍: വാഹന പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

  
backup
December 08 2016 | 22:12 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d


കോഴിക്കോട്: നഗരത്തില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലിസും ആര്‍.ടി.ഒ ഉദ്യോഗസ്ഥരും സംയുക്തമായി വാഹന പരിശോധന കര്‍ശനമായി നടത്താന്‍ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. നഗരത്തില്‍ പ്രധാനപ്പെട്ട ജങ്ഷനുകളില്‍ സിഗ്നലുകള്‍ സ്ഥാപിക്കാനും ബസ് പഞ്ചിങ് സ്റ്റേഷനുകള്‍ പുനഃസ്ഥാപിക്കാനും യോഗം തീരുമാനിച്ചു. നഗരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 135 പേര്‍ മരിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച മാത്രം നഗരത്തില്‍ വാഹനാപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. ഈ സാഹചര്യത്തില്‍ നിലവിലെ നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന് മന്ത്രി പറഞ്ഞു.
നഗരത്തില്‍ ബസുകളുടെ അപകടകരമായ ഡ്രൈവിങ്ങും മത്സരയോട്ടവും സ്പീഡ്ഗവേണര്‍ അഴിച്ചുവച്ച് ഓടിക്കുന്നതുമാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നതെന്ന് ആര്‍.ടി.ഒ, പൊലിസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. തിരക്കേറിയ ജങ്ഷനുകളില്‍ സിഗ്നല്‍ സ്ഥാപിച്ച് മുന്നറിയിപ്പു നല്‍കും. ക്രിസ്ത്യന്‍ കോളജ് റോഡില്‍ രണ്ടിടത്തും മിനി ബൈപ്പാസിലും സ്റ്റേഡിയം, പുതിയറ, പുഷ്പ ജങ്ഷന്‍, മാങ്കാവ് ജങ്ഷനുകളിലും എന്‍.എച്ച് ബൈാപ്പാസില്‍ നേതാജി റോഡ് ജങ്ഷനിലും കേരള റോഡ് ഫണ്ട് ബോര്‍ഡ് പുതിയ സിഗ്നലുകള്‍ സ്ഥാപിക്കും. സീബ്രാ ക്രോസിങ്ങുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പൊലിസിനു മന്ത്രി നിര്‍ദേശം നല്‍കി. സ്റ്റുഡന്റ് പൊലിസിനെ ഉപയോഗിച്ചുള്ള സീബ്രാ ക്രോസിങ്ങുകളില്‍ പൊലിസിന്റെ സാന്നിധ്യവും ഉറപ്പുവരുത്തണം. ജില്ലയില്‍ റോഡുകളില്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിലേക്ക് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, വി.കെ.സി മമ്മദ് കോയ എം.എല്‍.എ, സിറ്റി പൊലിസ് കമ്മിഷണര്‍ ഉമാ ബെഹ്‌റ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago