HOME
DETAILS
MAL
ഭിന്നലിംഗക്കാര്‍ക്കായുള്ള പദ്ധതി: യു.എന്‍ സംഘംജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു
backup
December 09 2016 | 04:12 AM
കൊല്ലം: ഭിന്നലിംഗക്കാര്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയെ കുറിച്ച് മനസ്സിലാക്കുന്നതിന് യൂണൈറ്റഡ് നേഷന്‍സ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിക്കുന്ന ഡെ. സുഭാഷ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.എസ്. രമാദേവി എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
ഭിന്നലിംഗക്കാരുടെ അഭിരുചിക്കനുസരിച്ചുള്ള നൃത്ത കലകള്‍ സംഘടിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നല്കി അതു വഴി സ്വയം വരുമാനം കണ്ടെത്തുന്നതിന് സഹായിക്കുന്ന പദ്ധതിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."