HOME
DETAILS
MAL
ജലനിധിയുടെ ആഭിമുഖ്യത്തില്‍ തടയണ നിര്‍മിച്ചു
backup
December 09 2016 | 04:12 AM
ചോക്കാട്: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ചോക്കാട് ഗ്രാമപഞ്ചായത്തില്‍ ജലനിധിയുടെ ആഭമുഖ്യത്തില്‍ തടയണ നിര്‍മിച്ചു. ജലനിധി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചിലാണ് 78 ലക്ഷം രൂപ മുതല്‍മുടക്കില്‍ കാളികാവ് പുഴയ്ക്ക് കുറുകെ ജലനിധി കുടിവെള്ള പദ്ധതിയുടെ സ്രോതസ് സ്ഥിതിചെയ്യുന്ന പെരിയങ്ങാട് കേരള വാട്ടര്‍ അതോറിറ്റി പമ്പ്ഹൗസിനു താഴെ തടയണ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. തടയണ നിര്‍മാണവും അതിന്റെ ഷട്ടറിടല്‍ പ്രവൃത്തികളും കഴിഞ്ഞ് വണ്ടൂര്‍ വാട്ടര്‍ അതോറിറ്റിയ്ക്ക് കൈമാറി. തടയണ നിര്‍മാണം മൂലം പ്രദേശത്ത് ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കുടിവെള്ള ക്ഷാമത്തിന് പരിഹാരമെന്നോണമാണ് പെരിയങ്ങാട് തടയണ നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."