മാവോയിസ്റ്റ് കുപ്പുദേവരാജന്റെ മൃതദേഹം മുതലക്കുളത്ത് പൊതുദര്‍ശനത്തിന് അനുവദിക്കില്ലെന്ന് പൊലിസ്
മലപ്പുറം: നിലമ്പൂരില്‍ കരുളായി വനത്തില്‍ പൊലിസ് വെടിവയ്പ്പില്‍ മരണപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. മൃതദേഹം വര്‍ഗീസ് സ്മാരക ബുക്സ്റ്റാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു.
എന്നാല്‍, മുന്‍പ് കോഴിക്കോട് മുതലക്കുളത്ത് പൊതുദര്‍ശനത്തിന് വയ്ക്കാനായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഇവിടെ പൊതുദര്‍ശനത്തിന് അനുവദിക്കില്ലെന്ന് പൊലിസ് കുപ്പുദേവരാജിന്റെ ബന്ധുക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അറിയിച്ചു. ഇതിന്‍പ്രകാരമാണ് പൊതുദര്‍ശത്തിനുള്ള സ്ഥലം മാറ്റിയത്.
അതേസമയം, കുപ്പുദേവരാജനൊപ്പം കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം വിട്ടുതരണമെന്നാവശ്യപ്പെട്ട് സുഹൃത്ത് രംഗത്ത്. അജിതയുടെ സഹപാഠിയായ ഭഗവത് സിങ്ങാണ് മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. കേരള പൊലിസ് മാനുവലിലെ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയത്. ഇതിന്‍പ്രകാരം മൃതദേഹം തിരിച്ചറിയാന്‍ അനുമതി തേടി അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതായി ഇദ്ദേഹം അറിയിച്ചു. 1991 മുതല്‍ 96 വരെ ചെന്നൈയിലെ അംബദേകര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍ അജിതയും താനും ഒരുമിച്ചു പഠിച്ചുവെന്നാണ് ഭഗവത് സിങ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."