കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങി
കണ്ണൂര്‍: കഴിഞ്ഞ മാസത്തെ ശമ്പളവും പെന്‍ഷനും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ സംഘടനകള്‍ സമരങ്ങളുമായി രംഗത്തെത്തി.
ട്രാന്‍സ്പോര്‍ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ കരിദിനാചരണവും കഞ്ഞിവയ്പ്പ് സമരവും നടന്നപ്പോള്‍ സി.പി.ഐ അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തില്‍ പിച്ചതെണ്ടല്‍ സമരം നടത്തി. കഞ്ഞിവയ്പ്പ് സമരത്തോടനുബന്ധിച്ചു നടന്ന ധര്‍ണ ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എന്‍ രാജേഷ് അധ്യക്ഷനായി. എം സജീവന്, വി.വി ശശീന്ദ്രന്, പി സൂര്യദാസ്, ബേബി ആന്റണി, പി.വി രവീന്ദ്രനാഥ്, അശോകന്, വി.വി പ്രകാശ്, ബിജു ജോണ്‍, എം സജീവന്, ജയകുമാര്‍ ചൂളിക്കണ്ടി, മോഹനന് പന്നിയോടന്‍ സംസാരിച്ചു. പിച്ചതെണ്ടല്‍ സമരം കെ.എസ്.ടി.ഇ.യു ജില്ലാ സെക്രട്ടറി കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്കു മുന്നില്‍ നടത്തിയ കരിദിനാചരണം കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ നാരായണന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."