HOME
DETAILS

പച്ചപ്പിനായി അണിചേരാം

  
backup
December 09 2016 | 05:12 AM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%87%e0%b4%b0%e0%b4%be%e0%b4%82


പഴയങ്ങാടി: ഹരിത കേരളം പദ്ധതികളുടെ ഭാഗമായി പഞ്ചായത്ത് വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നു മാലിന്യങ്ങള്‍ നീക്കി ചെടികള്‍ നട്ടും വിത്തു പാകിയുമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നാടകകൃത്ത് ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ആബീദ അധ്യക്ഷയായി. കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഴയങ്ങാടി താലൂക്കാശുപത്രി പരിസരം ശുചികരിച്ചു. ബ്ലോക്ക് പ്രസി. വി.വി പ്രീത ഉദ്ഘാടനം ചെയ്തു. ഡോ. അനീഷ് ബാബു, ടി ജാക്‌സണ്‍ ഏഴിമല, വി.പി മോഹനന്‍, പി മുരളീധരന്‍, കെ.പി കമലാക്ഷി, എസ്.വി റഷീദ് നേതൃത്വം നല്‍കി. കണ്ണപുരത്ത് പഞ്ചായത്തിലെ തുണ്ടിതോട് ശുചീകരിച്ചു.
ചെറുകുന്ന് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍, കുടുംബശ്രീ-തൊഴിലുറപ്പ് അംഗങ്ങളും ചേര്‍ന്നാണ് രണ്ട് കിലോമീറ്ററോളം വരുന്ന തോട് ശുചീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസി. വി.വി പ്രീതഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസി. കെ.വി രാമകൃഷ്ണന്‍, എന്‍ ശ്രീധരന്‍, കെ.വി ശ്രീധരന്‍, ബാബു രാജേന്ദ്രന്‍ നേതൃത്വം നല്‍കി. മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടന്നു. പി.ടി.എ അംഗങ്ങളായ എം.വി നജീബ്, കെ സിര്‍ഹബില്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി.വി അനില, രതി, ബിന്ദു സംബന്ധിച്ചു.
തളിപ്പറമ്പ്: ഹരിതകേരളം പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ഏഴാംമൈലില്‍ ജയിംസ് മാത്യു എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ നടപ്പിലാക്കുന്ന സ്വാപ്പ് ഷോപ്പ് ഏഴാംമൈലില്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം അധ്യക്ഷനായി. രജനീ രമാനന്ദ്, കെ മനോഹര്‍, ടി ബാലകൃഷ്ണന്‍ സംസാരിച്ചു.
തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ വളപ്പ് ശുചീകരിക്കുകയും പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിച്ച് ശേഖരിക്കുകയും ചെയ്തു. പിടിച്ചെടുത്ത ബൈക്കുകള്‍ ഒതുക്കിയിട്ടു. പ്രവൃത്തി തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി സി അരവിന്ദാക്ഷന്‍ അധ്യക്ഷനായി. സി.ഐ കെ.ഇ പ്രേമചന്ദ്രന്‍, എസ്.ഐ പി രാജേഷ് നേതൃത്വം നല്‍കി.
തൃച്ഛംബരം യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. തൃച്ഛംബരം ക്ഷേത്രം മുതല്‍ സ്‌കൂള്‍ വരെയുള്ള ഭാഗമാണ് ശുചീകരിച്ചത്. രജനീ രമാനന്ദ് ഉദ്ഘാടനം ചെയ്തു. ദീപാ രഞ്ജിത്ത് അധ്യക്ഷയായി. സി.വി സോമനാഥന്‍, സത്യലക്ഷ്മി, ഇ.വി സുരേശന്‍ നേതൃത്വം നല്‍കി.
പയ്യന്നൂര്‍: നഗരസഭയില്‍ സി കൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കീരിത്തോട് ശുചീകരണം നടന്നു. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ ഭാഗമായി തുണി സഞ്ചിയുമായി പയ്യന്നൂര്‍ നഗരത്തില്‍ ഷോപ്പിങിനെത്തിയവര്‍ക്ക് നഗരസഭ സര്‍പ്രൈസ് ഗിഫ്റ്റുകള്‍ സമ്മാനിച്ചു. ഇതോടൊപ്പം ഉപയോഗയോഗ്യമായ ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് വിതരണം ചെയ്യുന്ന സ്വാപ് ഷോപ്പ് പദ്ധതിയും നടപ്പാക്കി.
ചെറുപുഴ: പെരിങ്ങോം വയക്കര പഞ്ചായത്ത് തല ഉദ്ഘാടനം വയക്കര വയലില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി നളിനി അധ്യക്ഷയായി. കോലുവള്ളി വാര്‍ഡിലെ കോലുവള്ളി തോട്ടില്‍ ചിറകെട്ടി വെള്ളം സംഭരിച്ചു. പഞ്ചായത്തംഗം മനോജ് വടക്കേല്‍ ഉദ്ഘാടനം ചെയ്തു.
പ്രാപ്പൊയില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ പ്രാപ്പൊയില്‍ ടൗണില്‍ മനുഷ്യമതില്‍ തീര്‍ത്തു. പഞ്ചായത്തംഗം പി.ആര്‍ സുലോചന ഉദ്ഘാടനം ചെയ്തു. തിരുമേനി തോട്ടില്‍ എസ്.എന്‍.ഡി.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ തടയണ നിര്‍മിച്ചു. പഞ്ചായത്തംഗം കെ.കെ ജോയി ഉദ്ഘാടനം ചെയ്തു. തിരുമേനി വാര്‍ഡിലെ മുതുവം തോട്ടിലെ തടയണയില്‍ വെള്ളം നിറച്ചു. ശുചീകരണം നടത്തി. പഞ്ചായത്തംഗം ബിന്ദു ബിജു, അയല്‍സഭാ കണ്‍വീനര്‍മാരായ സാബു തെക്കേമറ്റം, മാത്യു തടത്തില്‍ നേതൃത്വം നല്‍കി.
ആലക്കോട്: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മലയോരത്തെ വിവിധ പഞ്ചായത്തുകളില്‍ ശുചീകരണ പ്രവൃത്തികള്‍ നടന്നു. പുഴകളും തോടുകളും ശുചീകരിച്ചും പാതയോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തും നൂറുകണക്കിന് ആളുകള്‍ പരിപാടിയുടെ ഭാഗമായി. നടുവില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കരുവഞ്ചാല്‍ പുഴയും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലന്‍ ഉദ്ഘാടനം ചെയ്തു. വി.എ റഹിം, ഷൈനി അബ്രഹാം. എന്‍.യു അബ്ദുല്ല, എം.എം സനീഷ്, ടി.പി സഹദേവന്‍, എ.ആര്‍ പ്രദീപ്, ബിജു ഓരത്തേല്‍, കെ.ടി തോമസ് നേതൃത്വം നല്‍കി. ആലക്കോട് പഞ്ചായത്ത് ശുചീകരണം പ്രസിഡന്റ് മോളി മാനുവല്‍ ഉദ്ഘാടനം ചെയ്തു. ആലക്കോട് പുഴയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന് വൈസ് പ്രസിഡന്റ് സി മോഹനന്‍, പി.കെ ഗിരിജാമണി, എന്‍.എന്‍ പ്രസന്നകുമാര്‍, ജെസി ഷിജി, ബിജു ഐക്കരോട്ട് നേതൃത്വം നല്‍കി.
ചപ്പാരപ്പടവ് ടൗണ്‍ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് പി.ജെ മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുനീറ പാറോല്‍, വി.പി സത്യന്‍, ടി പ്രഭാകരന്‍, നേതൃത്വം നല്‍കി. കാര്‍ത്തികപുരത്ത് ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് മിനി മാത്യു ഉദ്ഘാടനം ചെയ്തു. സിജോ തുണ്ടിയില്‍ കെ.എസ് ചന്ദ്രശേഖരന്‍, തോമസ് വെക്കത്താനം നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago