നബിദിന ഘോഷയാത്രകള്‍ മാനവ സൗഹൃദ സന്ദേശമാകണം: ജമലുല്ലൈലി തങ്ങള്‍
ബദിയടുക്ക: നബി തങ്ങളുടെ ജന്മദിനം കൊണ്ടു പവിത്രമായ മാസത്തെ പ്രവാചകന്റെ മദ്ഹ് പ്രഭാഷണങ്ങള്‍ കൊണ്ടും മദ്ഹ് ഗീതങ്ങള്‍ കൊണ്ടും ധന്യമാക്കണമെന്ന് കോഴിക്കോട് വലിയ ഖാസിയും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍. ബദിയടുക്ക റെയ്ഞ്ച് മദ്റസാ മാനേജ്മെന്റ് അസോസിയേഷന് സംഘടിപ്പിച്ച നബിദിന കാംപയിന് നെല്ലിക്കട്ട മദ്റസത്തുല്‍ മദനിയ്യ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മീലാദ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഘോഷയാത്രകള്‍ മതനിയമ വിരുദ്ധമായ വസ്ത്രങ്ങള്‍ ധരിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചും ഇതര സമുദായങ്ങളെ പ്രയാസപ്പെടുത്തരുത്. മുഴുവന്‍ ഘോഷയാത്രകളും മാനവ സൗഹൃദത്തിന്റെ സന്ദേശമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട അധ്യക്ഷനായി. റഷീദ് ബെളിഞ്ചം, സുബൈര്‍ ദാരിമി, ശബീര്‍ ദാരിമി, അഷ്റഫ് മിസ്ബാഹി, ഹുസൈന് ഹാജി, മൂസ മൗലവി, ആദം ദാരിമി, കെ.കെ.അഷ്റഫ് ഫൈസി, അബ്ദുല്ല മാസ്റ്റര്‍ നജാത്ത്, ലത്തീഫ് കന്യാന, കെ.എസ് മുഹമ്മദ്, കുഞ്ഞാമു ഹാജി, എരിയപ്പാടി മുഹമ്മദ് ഹാജി, സി.പി.മൗലവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."